ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news ക്യു ജെ യുടെ കുഞ്ഞൻ ഹാർലി
Bike news

ക്യു ജെ യുടെ കുഞ്ഞൻ ഹാർലി

qj motors cruier srv 300 launched

qj motors srv 300 launched

ചൈനീസ് ഇരുചക്ര ഭീമനായ ക്യു ജെ മോട്ടോർസ് വലിയ പ്രീമിയം ബ്രാൻഡുകളുമായി നിർമ്മാണ പങ്കാളിതം ഉള്ള കമ്പനിയാണ്. അതിൽ ഈ അടുത്ത് വന്ന എം വി അഗുസ്റ്റയുടെ കുഞ്ഞൻ സാഹസികനിൽ ക്യു ജെ മോഡലിൽ നിന്ന് വലിയതോതിൽ ഘടകങ്ങൾ നമ്മൾ കണ്ടിരുന്നു. ഇതുപോലെ തന്നെ ഹാർലിക്ക് ഒരുക്കുന്ന മോഡൽ ഇവനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് കാരക്കമ്പി. ക്യു ജെ യുടെ മോഡേൺ ക്രൂയ്‌സർ മോഡലായ എസ് ആർ വി 300 നെ ഒന്ന് പരിചയപ്പെടാം.  

നമ്മൾ കണ്ട മറ്റ് രണ്ടു മോഡലുകളെപോലെയല്ല ഇവൻറെ നിലവാരം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. ക്രൂയ്‌സർ ബൈക്കുകകളുടെത് പോലെയുള്ള ഉയർന്ന ഹാൻഡിൽ ബാർ, ഒഴുകിയിറങ്ങുന്ന പതിമൂന്നര ലിറ്റർ ഇന്ധനടാങ്ക്, നീണ്ട് നിവർന്നിരിക്കാവുന്ന ഫൂട്ട് പെഗ്, 700 എം എം മാത്രം ഹൈറ്റുള്ള വലിയ റൈഡർ സീറ്റ്, ബൊബ്ബറിനോട് സാമ്യം തോന്നുന്ന ചെറിയ സീറ്റും ചെറിയ പിൻ മഡ്ഗാർഡും. വലിയ നീണ്ട ടൈൽ സെക്ഷൻ, തടിച്ച സിംഗിൾ സൈഡഡ് എക്സ്ഹൌസ്റ്റ്  എന്നിവയെല്ലാം നോക്കുമ്പോൾ ഹാർലിയുടെ കണ്ണ് ഇവിടെ ഉടക്കിയതിൽ  തെറ്റ് പറയാൻ പറ്റില്ല.

എൻജിൻ സെക്ഷനും മോഡേൺ ആയി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഹാർലിയുടെ ബെഞ്ച്മാർക്ക് വി ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനും 296 സിസി, ലിക്വിഡ് കൂൾഡ്, എസ് ഒ എച്ച് സി എൻജിനാണ് ഇവന് കരുത്ത് പകരുന്നത്. എന്നാൽ ടോർക്കിൻറെ അതിപ്രസരം ഇവനിൽ കാണാൻ സാധിക്കില്ല. എന്നാലും 5000 ആർ പി എമ്മിൽ തന്നെ 26 എൻ എം ടോർക് ഉല്പാദിപ്പിക്കുമ്പോൾ പവർ കുറച്ച് വൈകി 9000 ആർ പി എമ്മിൽ  30.5 എച്ച് പി യിലാണ് എത്തുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ വഴി കരുത്ത് ചെയിൻ ഡ്രൈവിലൂടെ പിന്നിൽ എത്തിക്കുന്നത് ചെറിയ തടിച്ച 15 ഇഞ്ച് 150 സെക്ഷൻ ടയറിലേക്കാണ്. മുന്നിൽ 16 ഇഞ്ച് 120 സെക്ഷൻ ടയറും നൽകിയപ്പോൾ, ഭാരക്കുറവ് തോന്നിക്കുന്ന അലോയ് വീലും,  യാത്ര സുഖകരമാക്കാൻ മുന്നിൽ യൂ എസ് ഡി യും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസുമാണ്. ബ്രേക്കിങ്ങിനായി 280 എം എം , 240 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്. ഒപ്പം അളവുകളിൽ ഹൈലൈറ്റായി നിൽക്കുന്നത് ഇവൻറെ ഗ്രൗണ്ട് ക്ലീറൻസ് തന്നെയാണ്. ക്രൂയ്സർ സ്വഭാവങ്ങൾ എല്ലാം നിലനിർത്തിയിട്ടും ഗ്രൗണ്ട് ക്ലീറൻസ് 160 എം എം ആകിയതിന് പുറമേ 164 കെജി യാണ് ഇവൻറെ ഭാരവും അതും കയ്യടിക്കാൻ വക തരുന്ന കാര്യമാണ്.

ഇനി വിലയിലേക്ക് വന്നാൽ നാലു നിറങ്ങളിലാണ് എസ് ആർ വി ലഭ്യമാകുന്നത്. പച്ച നിറത്തിന് 3.49 ലക്ഷവും ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങൾക്ക് 3.59 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. ഇതേ എൻജിനുമായി ഒരാൾ കീവേയുടെ പക്കലുണ്ട്. കുറെ കൂടി സ്‌പോർട്ടി  ഫീൽ തരുന്ന മോഡലാണ് വി 302 സി   

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...