Saturday , 2 May 2026
Home Bike news ഹീറോ ഹാർലി കുഞ്ഞൻ അഡ്വാൻസ്ഡ് സ്റ്റേജിൽ
Bike news

ഹീറോ ഹാർലി കുഞ്ഞൻ അഡ്വാൻസ്ഡ് സ്റ്റേജിൽ

ലോഞ്ച് ടൈംലൈൻ പുറത്ത്

hero harley affordable models advance stage
hero harley affordable models advance stage

ഇന്ത്യയിൽ ക്രൂയ്സർ മോഡലുകൾക്ക് അത്ര ജനപ്രീതിയുള്ള മാർക്കറ്റ് അല്ല. എന്നിട്ടും ഹാർലിയുടെ കുഞ്ഞന്മാരായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡും ഇന്ത്യയിൽ 2021 ൽ വിടവാങ്ങുന്നത് വരെ വലിയ വിജയമായ മോഡലായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ നിന്ന് ഫാക്ടറിയും അടച്ചു പോക്കാൻ നിൽക്കുമ്പോളാണ് ഹീറോ കൈകൊടുത്ത് ഇന്ത്യയിൽ വീണ്ടും എത്തിച്ചത്. സി ബി യൂ യൂണിറ്റുകൾ മാത്രം വിറ്റ് ഇന്ത്യയിൽ അധികം നാൾ പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്ന് നന്നായി അറിയുന്ന ഹാർലിയും ഹീറോയും. തങ്ങളുടെ കുഞ്ഞൻ മോഡലിൻറെ വികസനം അഡ്വാൻസ്ഡ് സ്റ്റേജിൽ ആണെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഹീറോയുടെ പ്രീമിയം മോഡലുകൾ എത്തുന്നതിന് മുൻപായിരിക്കും കുഞ്ഞൻ ഹാർലി ഇന്ത്യയിൽ എത്തുന്നത് 2024 മാർച്ചോടെ എത്തുന്ന ഹാർലി മോഡലുകൾ പ്രധാനമായും റോയൽ എൻഫീൽഡ് 350 മോഡലുകളെയും ട്രിയംഫിൻറെ വരാനിരിക്കുന്ന അഫൊർഡബിൾ താരത്തെയാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ ഇന്നലെ എത്തിയ ക്യു ജെ മോട്ടോഴ്‌സുമായി ഹാർലി കുഞ്ഞൻ മോഡൽ ഒരുക്കുന്നു എന്ന വാർത്തകളും ഇന്റർനെറ്റിൽ പരകുന്നുണ്ട്. ഇന്നലെ എത്തിയതിൽ 300 സിസി, വി ട്വിൻ ക്രൂയ്‌സർ എസ് ആർ വി 300 എന്ന മോഡലുമായി വലിയ സാദൃശ്യം ഉണ്ടാകും എന്നാണ് വയ്പ്പ്.

ഹാർലിയുടെ കുഞ്ഞൻ മോഡലിന് ഒപ്പം ഈ എൻജിൻ തന്നെ ഹീറോ നിരയിൽ എത്തുമോ എന്ന് കണ്ട് തന്നെ അറിയണം. ഹാർലിയുടെ സ്പോർട്ട് നിരയിലെ എഞ്ചിനാണ് സാഹസികന് വച്ചിരിക്കുന്നത്. അതുപോലെ തന്നെ ഹാർലിയുടെ ക്രൂയ്‌സറിൻറെ എൻജിൻ ഹീറോയുടെ സ്പോർട്സ് ബൈക്കിനും വച്ചേക്കാം. വി ട്വിൻ എൻജിനുമായൊരു ഒരു സ്പോർട്സ് ബൈക്ക് സാധ്യത കുറവാണെങ്കിലും തള്ളിക്കളയാൻ സാധിക്കില്ല.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...