Saturday , 2 May 2026
Home Bike news ക്ലാസ്സിക് ജാവ ട്ടു 350
Bike news

ക്ലാസ്സിക് ജാവ ട്ടു 350

പരാതികൾ നികത്തിയെത്തി

jawa 350 launched in india with new changes

ഇന്ത്യയിൽ ക്ലാസ്സിക് ജാവ ഇനി മുതൽ ജാവ 350. പേരിൽ മാത്രമല്ല കുറച്ചധികം മാറ്റങ്ങൾ പുത്തൻ മോഡലിൽ എത്തിയിട്ടുണ്ട്. ആദ്യം മാറ്റമില്ലാത്ത ഭാഗങ്ങൾ നോക്കിയാൽ ഡിസൈൻ, നിറങ്ങൾ, ഫീച്ചേഴ്‌സ്‌ എന്നിവയിൽ മാറ്റമില്ല. ഇനി മാറ്റങ്ങളുടെ ലിസ്റ്റ് നോക്കാം.

ആദ്യം എൻജിൻ, ജാവ പേരാക്കിൽ കണ്ട അതേ എൻജിനാണ് ഇവനിലും ജീവൻ നൽകുന്നത്. പക്ഷേ മാറ്റങ്ങളുണ്ട്. കരുത്ത് കുറഞ്ഞതാണ് 350 യിൽ എത്തുന്നത് 334 സിസി, ലിക്വിഡ് കൂൾഡ് എൻജിന് 22.57 പി എസ് ( -7.35 പി എസ് ) കരുത്തും 28.1 എൻ എം ( -4.64 എൻ എം ) ടോർക്കും ഉല്പാദിപ്പിക്കും.

ഷാസിയിലും മാറ്റം വന്നതോടെ അളവുകളിലും കുറച്ചധികം വർദ്ധന ഉണ്ടായിട്ടുണ്ട്. ഒപ്പം ചില പോര്യ്മകളും നില്കത്തിയിട്ടുണ്ട്.

  • സീറ്റ് ഹൈറ്റ് 765 ട്ടു 790 എം എം
  • വീൽബേസ് 1,368 ട്ടു 1,449 എം എം,
  • ഗ്രൗണ്ട് ക്ലീറൻസ് – 165 ട്ടു 178 എം എം.
  • ഭാരം 172 ട്ടു 184 കെ ജി.
  • ഒപ്പം പിൻ ടയർ സൈസ് 120 ട്ടു 130
  • ഡ്യൂവൽ ചാനൽ എ ബി എസ് സ്റ്റാൻഡേർഡ് ആണ്.

ഈ വർദ്ധന കണ്ട് മുഖവും മനസ്സും തെളിയുമെങ്കിലും ഇനി വരുന്ന വർദ്ധന മുഖം ചുളിപ്പിക്കാൻ സാധ്യതയുണ്ട്. കാരണം അത് വിലയാണ്, 12,000/- രൂപ കൂടി. ഇപ്പോൾ 2.15 മുതലാണ് ഇവൻറെ വില ആരംഭിക്കുന്നത്.

പ്രധാന എതിരാളിയായ ക്ലാസ്സിക് 350 സിംഗിൾ ചാനൽ എ ബി എസിന് 1.93 ലക്ഷവും, ഡ്യൂവൽ ചാനൽ എ ബി എസിന് 2.03 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...