Saturday , 2 May 2026
Home Bike news എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ
Bike news

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

വി 4 സി ആർ കഫേ റൈസർ എത്തി

exclusive bikes from norton showcased in india
exclusive bikes from norton showcased in india

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള നോർട്ടൻ. ഭാരത് മൊബിലിറ്റി എക്സ്പോ കളറാക്കാൻ നോർട്ടൻ നിരയിലെ ഒരു എക്സ്ക്ലൂസിവ് താരത്തിനെ തന്നെ ഇറക്കിയിട്ടുണ്ട്.

നോർട്ടൻ വി 4 സി ആർ കഫേ റൈസർ ആണ് കക്ഷി. 185 പി എസ് കരുത്തു ഉല്പാദിപ്പിക്കുന്ന 1200 സിസി, വി 4 എൻജിൻ, ഹാൻഡ് മൈഡ് അലൂമിനിയം ഷാസി, ടൈറ്റാനിയം എക്സ്ഹൌസ്റ്റ്, ഓലിൻസ് സസ്പെൻഷൻ, ഇലക്ട്രോണിക്സ് നിര അങ്ങനെ ഒരു എക്സ്ക്ലൂസിവ് കക്ഷി ആണെന്ന് കണ്ണും പൂട്ടി പറയാം.

ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ഡുക്കാറ്റി പാനിഗാലെ വി 4 ആറി ( 70 ലക്ഷം ) നേക്കാളും വില കൊടുക്കണം ഇവന് യൂ കെ യിൽ. അപ്പോൾ പിന്നെ എന്തിനാണ് ഇവനെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ. വെറും പട്ടി ഷോ മാത്രമല്ല പ്ലാൻ, അതിനും മുകളിലാണ് കാര്യങ്ങൾ.

കുഞ്ഞൻ ഹാർലി, ട്രിയംഫ് എന്നിവർ വലിയ ജനസ്വീകാര്യത നേടുമ്പോൾ. ട്ടി വി എസിൻറെ വജ്രായുധമാണ് നോർട്ടൻ. വരും മാസങ്ങളിൽ ട്ടി വി എസ് നോർട്ടൻ നിരയിലെ ചെറിയ മോഡലിൻറെ വിശേഷങ്ങൾ അറിയാം. അപ്പോ സ്റ്റേ ട്യൂൺ…

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...

ഹീറോ ഹങ്ക് 160 ആർ എസ് അവതരിപ്പിച്ചു

ലോകത്തിൽ 31 രാജ്യങ്ങളിൽ വേരുകളുള്ള ഇന്ത്യൻ മോട്ടോർസൈക്കിൾ കമ്പനിയാണ് ഹീറോ മോട്ടോകോർപ്. അതുകൊണ്ട് തന്നെ, ഓരോ...