Saturday , 2 May 2026
Home International bike news ഇതിഹാസത്തിൻറെ പേരിൽ ഒരു ലിമിറ്റഡ് എഡിഷൻ
International bike news

ഇതിഹാസത്തിൻറെ പേരിൽ ഒരു ലിമിറ്റഡ് എഡിഷൻ

ജോൺ മാക്ഗിന്നസ്സിന് ആദരവ്

john mcguinness limited edition

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റേസിംഗ് ഇവെന്റുകൾ ഒന്നാണ് ഐലോഫ് മാൻ ടൂറിസ്റ്റ് ട്രോഫി.  പബ്ലിക് റോഡുകൾ റൈസ് ട്രാക്ക് ആക്കി നടത്തുന്ന റേസിംങ്ങിലെ ഇതിഹാസ റൈസറിൽ  ഒരാളാണ് ജോൺ മാക്ഗിന്നസ്. ട്ടി ട്ടി റേസിങ്ങിന് പുറമേ ഇന്റർനാഷണൽ റേസിങ്ങിലും വിജയക്കൊടി പാറിച്ച ഇദ്ദേഹത്തിൻറെ 30 വർഷത്തെ സമഗ്ര സംഭാവന മുൻ നിർത്തി. ആകെ 30 യൂണിറ്റുകൾ മാത്രം നിർമ്മിക്കുന്ന ഹോണ്ട സി ബി ആർ 1000 ആർ ആർ – ആർ എസ് പിയുടെ ലിമിറ്റഡ് എഡിഷൻ ഒരുക്കുന്നത്.  

ലിമിറ്റഡ് എഡിഷൻറെ പ്രത്യകതകൾ നോക്കിയാൽ

വെളുപ്പ്, ചുവപ്പ്, ഗോൾഡൻ നിറത്തിലാണ് ഇവൻറെ ഗ്രാഫിക്സ് ഒരുക്കിയിരിക്കുന്നത്. ഒപ്പം എയർ ബോക്സിൽ മാക്ഗിന്നസിൻറെ ഒപ്പ്. കറുത്ത അലോയ് വീലിൽ ഗോൾഡൻ സ്ട്രിപ്പ്, മാക്ഗിന്നസിൻറെ മുപ്പത് വർഷങ്ങളെ സൂചിപ്പിക്കുന്ന കൊത്തിയെടുത്ത ത്രീഡി ലോഗോ, അക്രയുടെ എക്സ്ഹൌസ്റ്റ്, മുന്നിലും പിന്നിലും കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച മഡ്ഗാർഡ്, വലിയ വിൻഡ്സ്ക്രീൻ, മേറ്റ്സെല്ലെറിൻറെ ട്രാക്ക് ടയറും, റോഡ് ടയറും നൽകുന്നതിനൊപ്പം ഡെലിവറി നൽകുന്നത് സാക്ഷാൽ ജോൺ മാക്ഗിന്നസ് എന്നതാണ് ഈ ലിമിറ്റഡ് എഡിഷൻറെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഇനി വിലയിലേക്ക് കടക്കാം സി ബി ആർ 1000 ആർ ആർ – ആർ എസ് പി ക്ക്  23,499 സ്റ്റെർലിങ് പൗണ്ട് ( ഏകദേശം 22.7 ലക്ഷം ) ആണ് സ്റ്റാൻഡേർഡ് മോഡലിന് ഇപ്പോൾ യൂറോപ്പിലുള്ള വില. എന്നാൽ ഈ ഇതിഹാസം ഡെലിവറി നൽകുന്ന ലിമിറ്റഡ് എഡിഷന് 30,000  സ്റ്റെർലിങ് പൗണ്ട് ഏകദേശം 29 ലക്ഷം ഇന്ത്യൻ രൂപ വരും. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

എക്സ് ആർ ഇ 300 ൻറെ പകരക്കാരൻ എത്തി

ഇന്ത്യയിൽ ഹോണ്ടയുടെ പാരമ്പര്യം വിട്ട് കളിക്കുമ്പോൾ. ഇവിടെ പല തവണ കണ്ട എക്സ് ആർ ഇ...

പുതിയ മാറ്റങ്ങളോടെ സാഹസികർ

കെ ട്ടി എം നിരയിൽ ഡ്യൂക്ക് 790 തിരിച്ചെത്തിയ ശേഷം, ഉടനെ തന്നെ സാഹസികനായ ആഡ്വച്ചുവർ...

ആർ സി 990 അണിയറയിൽ

ട്രാക്ക് മെഷീൻ എന്നത് എന്താണെന്ന് ഇന്ത്യക്കാർക്ക് റോഡിൽ കാണിച്ചു തന്നതാണ് ആർ സി നിര. 390...

തെളിഞ്ഞ് തെളിഞ്ഞ് സ്ക്രമ് 450

റോയൽ എൻഫീൽഡ് കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ ഭാവി മോഡലുകളുടെ ഒരു ഉള്ളടകം തന്നിരുന്നു. അതിൽ രണ്ടാമത്തെ...