Saturday , 2 May 2026
Home Bike news ഉത്സവകാലം ആഘോഷമാക്കി ഡോമിനാറും
Bike news

ഉത്സവകാലം ആഘോഷമാക്കി ഡോമിനാറും

ഡോമിനർ 250 ക്ക് മികച്ച വില്പന.

bajaj dominar get better sales
bajaj dominar get better sales

ബജാജിന് പൾസർ ഉത്സവകാലം എത്തുന്നതിന് മുൻപ് തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നാൽ ഉത്സവകാലമായ സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ ബജാജിൻറെ ഫ്ലാഗ്ഷിപ്പ് ഡോമിനർ സീരീസും തിളങ്ങുകയാണ്.

വില്പന നോക്കിയാൽ ഡോമിനർ 250, 2022 സെപ്‌റ്റംബറിൽ 1848 യൂണിറ്റ് വില്പന നടത്തിയപ്പോൾ 400 ന് 777 യൂണിറ്റുകൾ മാത്രമാണ് വില്പന നടത്താൻ സാധിച്ചുള്ളൂ. എന്നാൽ ഒക്ടോബറിൽ 400 കുറച്ചു കൂടി നില മെച്ചപ്പെടുത്തി 1197 യൂണിറ്റ് വില്പന നടത്തിയെങ്കിലും 250 യെ കിഴടക്കാൻ സാധിച്ചില്ല. 1641 യൂണിറ്റാണ് ക്വാർട്ടർ ലിറ്റർ ഡോമിനർ വില്പന നടത്തിയിരിക്കുന്നത്. ഉത്സവകാലം അനുബന്ധിച്ച് പുതിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും ന്യൂ ഇയറിനോട് അടുത്ത് തന്നെ പുതിയ നിറങ്ങൾ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട് ഒപ്പം വിലകയറ്റവും പ്രതീഷിക്കാം. ഡോമിനർ 400 ന് 206,056 രൂപയും 250 ക്ക് 175,002 /- യുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.

250 ക്ക് 248.77 സിസി, 4 വാൽവ്, ട്വിൻ സ്പാർക്ക് ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 27 പി എസും, 400 ന് 373.3 സിസി, 4 വാൽവ് ലിക്വിഡ് കൂൾഡ്, ട്രിപ്പിൾ സ്പാർക്ക് എൻജിന് കരുത്ത് 40 പി എസ് ആണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...