Saturday , 2 May 2026
Home Bike news സൂപ്പർ താരത്തെ സ്വന്തമാക്കാൻ കെ ട്ടി എം
Bike newsInternational bike news

സൂപ്പർ താരത്തെ സ്വന്തമാക്കാൻ കെ ട്ടി എം

കുറച്ച് വൈകി ഇന്ത്യയിലും പ്രതീഷിക്കാം

KTM acquires MV Agusta
KTM acquires MV Agusta

കെ ട്ടി എം ഇപ്പോൾ തന്നെ കുറച്ചു ബ്രാൻഡുകളെ സ്വന്തമാക്കിയ കമ്പനിയാണ്. ഇന്ത്യയിൽ എത്തിയ സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയായ ഹുസ്‌ക്യുവർണ, ഓസ്ട്രിയൻ സസ്പെൻഷൻ നിർമാതാവ് ഡബിൾ യൂ പി സസ്പെൻഷൻ, ഓഫ് റോഡ് മോഡലുക്കൾ നിർമിക്കുന്ന സ്പാനിഷ് കമ്പനിയായ ഗാസ് ഗാസ് എന്നിവർക്കൊപ്പം പുതിയൊരു ബ്രാൻഡിനെ കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കെ ട്ടി എം.

ഇനി എത്താൻ പോകുന്നത് ഇറ്റാലിയൻ സൂപ്പർ താരമായ എം വി അഗുസ്റ്റയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മെക്സിക്കോ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഡിസ്ട്രിബൂഷൻ കെ ട്ടി എം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് എം വി അഗുസ്റ്റയെ തന്നെ ഏറ്റെടുക്കാൻ പോകുന്നു എന്ന് അഭ്യുഹങ്ങൾ ഇന്റർനെറ്റിൽ പരക്കുന്നത്. വാർത്തകൾ അനുസരിച്ച് 2024 ഓടെ ഏറ്റെടുക്കൽ പ്രവർത്തികൾ പൂർണ്ണമാക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

എന്നാൽ സൂപ്പർ താരത്തിൻറെ നില അത്ര സൂപ്പർ അല്ല എന്നാണ് റിപ്പോർട്ടുകൾ. ഇടക്കിടെ മാറുന്ന ഭരണനേതൃത്വം വലിയ തോതിൽ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കെ ട്ടി എമ്മിന് ഇനി പുതുതായി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. വിജയ കൊടി പറിക്കാനാണ് സാധ്യത കാരണം കെ ട്ടി എമ്മിനെ പകുതിയോളം ഷെയർ കൈയിലുള്ളത് നമ്മുടെ ബജാജിൻറെ അടുത്താണ്.

ഇതിന് മുൻപ് തന്നെ എം വി അഗുസ്റ്റ ഇന്ത്യയിൽ എത്താൻ താല്പര്യം അറിയിച്ചിരുന്നു. പുതിയ നീക്കം നടന്നാൽ കൂടുതൽ വേഗതയിൽ എം വി അഗുസ്റ്റ ഇന്ത്യയിൽ അവതരിക്കും അതിന് പ്രധാന കാരണം നമ്മുടെ ബജാജ് ആണ്. കെ ട്ടി എമ്മിൻറെ 48% ഓഹരികളും കൈയാളുന്നത് ബജാജ് ആണല്ലോ, പുതിയ ബ്രാൻഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ നേരത്തെ ബജാജിന് താല്പര്യമുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

എക്സ് ആർ ഇ 300 ൻറെ പകരക്കാരൻ എത്തി

ഇന്ത്യയിൽ ഹോണ്ടയുടെ പാരമ്പര്യം വിട്ട് കളിക്കുമ്പോൾ. ഇവിടെ പല തവണ കണ്ട എക്സ് ആർ ഇ...