Saturday , 2 May 2026
Home Bike news നാഴികകല്ലുമായി ഓല
Bike news

നാഴികകല്ലുമായി ഓല

പുതിയ വലിയ പ്ലാനുകളും അണിയറയിൽ

ola get new milestone and future plans

ഇന്ത്യയെ ഇലക്ട്രിക്ക് ആകാൻ വന്ന ഓല ഇന്ത്യയിൽ വിചാരിച്ച പോലെ കത്തിയില്ലെങ്കിലും വലിയ തകരാറുകൾ പറ്റാതെ ഓടിത്തുടങ്ങിയിട്ട് ഒരു വർഷം കഴിയുമ്പോൾ ഇതാ വരുന്നു ഒരു ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നടത്തി എന്നുള്ള വാർത്ത. ഈ ആഘോഷത്തിൻറെ ഭാഗമായി ഭാവി പദ്ധതികൾ അറിയിച്ചിരിക്കുകയാണ് ഓല.

ഇനി അടുത്ത ഒരു ലക്ഷം പ്രൊഡക്ഷൻ നടത്താൻ ആറുമാസം മതിയെന്നാണ് ഓലയുടെ മേധാവി പറയുന്നത്. എന്നാൽ പുറത്ത് വരുന്ന കണക്കുകൾ പരിശോധിക്കുക്കയാണെങ്കിൽ അതിന് മുൻപ് തന്നെ ഈ ലക്ഷ്യം മറികടക്കുമെന്നാണ് കണക്ക് കൂട്ടൽ. ഒക്ടോബറിൽ 20,000 യൂണിറ്റുകളാണ് ഓല മാത്രം വില്പന നടത്തിയിരിക്കുന്നത്. ഇതിനൊപ്പം പുതിയ കാല ഷോറൂം ആയ ഓലയുടെ എക്സ്പീരിയൻസ് സെൻറെർ എന്ന പേരിൽ ഇപ്പോൾ തന്നെ 50 ഓളം സെന്ററുകൾ പ്രവർത്തന സജ്ജമായിട്ടുണ്ട്. മാർച്ച് ആകുമ്പോഴേക്കും അത്‌ 200 സെന്ററിലേക്ക് എത്തിക്കുമെന്നാണ് ഓല പറയുന്നത്.  

ഇതിനൊപ്പം ഓലയുടെ ഇപ്പോഴത്തെ ഹോട്ട് കേക്ക് ആയ അഫൊർഡബിൾ ഓല എയർ, നേരത്തെ അറിയിച്ചത് പോലെ അടുത്ത വർഷം ഏപ്രിലിൽ ഡെലിവറി ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...