Saturday , 2 May 2026
Home Bike news ബെനെല്ലി, കീവേ ആടി സെയിൽസ്
Bike news

ബെനെല്ലി, കീവേ ആടി സെയിൽസ്

60,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്

price discount for benelli and keeway
price discount for benelli and keeway

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും കീവേയും വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് ഡിസ്‌കൗണ്ട് തരുന്ന ബ്രാൻഡുകളുടെ എണ്ണം വളരെ കുറവാണ്.

ബെനെല്ലിയിൽ ഇപ്പോൾ 6 മോഡലുകളാണ് നിലവിൽ ഉള്ളത്. പക്ഷേ രണ്ടു മോഡലുകൾക്ക് മാത്രമാണ് വില കുറവുള്ളത്. നേക്കഡ് ക്രൂയ്സർ മോഡലായ 502 സിക്ക് 60,000/- രൂപ കുറഞ്ഞ് 5.25 ലക്ഷം രൂപയും. സ്ക്രമ്ബ്ലെർ ലിയോൺസിനോക്ക് 61,000/- രൂപ കുറഞ്ഞ് 4.99 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.

കഴിഞ്ഞ വർഷം ഏറ്റവും ട്രെൻഡിങ് ആയ വിഭാഗമാണ് 2 മുതൽ 2.5 ലക്ഷം രൂപ വരെയുള്ള നിര. അവിടേക്കാണ് വലിയ ഡിസ്‌കൗണ്ടുമായി എത്തുന്നത്. കീവേ തങ്ങളുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ കെ 300 എനിനെ ഈ വിപണിയിലേക്ക് ഇറക്കി വിടുന്നത്.

26,000 രൂപ ഡിസ്‌കൗണ്ട് കൊടുത്ത് 2.29 ലക്ഷം രൂപയാണ് ഇവൻറെ വില വരുന്നത്.എതിരാളികളുടെ ലിസ്റ്റ് എടുത്താൽ സ്പീഡ് 400, ആർ ട്ടി ആർ 310, സി ബി 300 ആർ എന്നിവരാണ്. ഈ ഡിസ്‌കൗണ്ട് കൊണ്ട് ഇവർ ഇന്ത്യയിൽ ക്ലച്ച് പിടിക്കുമോ ??? നിങളുടെ അഭിപ്രായം അറിയിക്കുമല്ലോ…

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...

ഹീറോ ഹങ്ക് 160 ആർ എസ് അവതരിപ്പിച്ചു

ലോകത്തിൽ 31 രാജ്യങ്ങളിൽ വേരുകളുള്ള ഇന്ത്യൻ മോട്ടോർസൈക്കിൾ കമ്പനിയാണ് ഹീറോ മോട്ടോകോർപ്. അതുകൊണ്ട് തന്നെ, ഓരോ...