Saturday , 2 May 2026
Home Bike news ആർ 1250 ജി എസിൻറെ പുതിയ തലമുറ അണിയറയിൽ
Bike newsInternational bike news

ആർ 1250 ജി എസിൻറെ പുതിയ തലമുറ അണിയറയിൽ

പുതിയ ടെക്നോളജിയോട് ഒപ്പം പിടിക്കാൻ രാജാവ്.

bmw r1250 next gen spotted
bmw r1250 next gen spotted

ലോകം മുഴുവൻ സാഹസികരുടെ പിന്നിലാണ്. അതിൽ രാജാവായ ആർ 1250 ജി എസിൻറെ അടുത്ത തലമുറ മോഡലാണ് ഇപ്പോൾ ചാരകണ്ണിൽപ്പെട്ടിരിക്കുന്നത്. സിംഹാസനം ഉറപ്പിക്കാൻ എത്തുന്ന ഇവന് കുറച്ചധികം മാറ്റങ്ങൾ ബി എം ഡബിൾയൂ കൊണ്ടുവന്നിട്ടുണ്ട് എന്ന്, ചാരകണ്ണിൽ നിന്ന് വ്യക്തം. ചാര ചിത്രം ഒന്ന് ചികഞ്ഞ് നോക്കാം.

ഇത്തവണ മുൻ വശം മാത്രമാണ് കണ്ണിൽ പെട്ടത് അഡ്ജസ്റ്റ് ചെയ്യാവുന്ന വലിയ വിൻഡ് സ്ക്രീൻ നൽകിയതിനൊപ്പം ഹെഡ്‍ലൈറ്റ് ഡിസൈനിലും മാറ്റമുണ്ട് അതിന് പ്രധാന കാരണം ഇപ്പോഴത്തെ ഹൈ ഏൻഡ് മോഡലുകളിലെ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന റഡാർ ടെക്നോളജി ഇവനിലും ഒരുങ്ങുന്നുണ്ട് എന്നതാണ്. ഇതോടെ 360 ഡിഗ്രിയിലും സുരക്ഷ വലയം തീർക്കാൻ പുതിയ മോഡലിന് കഴിയും. സസ്പെൻഷൻ, ഷാസി തുടങ്ങിയവയിൽ എല്ലാം മാറ്റങ്ങളുണ്ട് അതിന് പ്രധാന കാരണം കുറച്ചു കൂടി കപ്പാസിറ്റി കൂടിയ എൻജിനാണ് ഇനി അടുത്ത തലമുറക്ക് എത്തുന്നത് എന്നത് കൊണ്ടാണ്. 1250 സിസി ബോക്‌സർ എൻജിന് കരുത്ത് 136 എച്ച് പി യും 143 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നതെങ്കിൽ വരാൻ പോകുന്ന ഇവൻ 50 സിസി കപ്പാസിറ്റി അധികം നൽകിയിട്ടുണ്ട് ഒപ്പം കരുത്തിലും ടോർക്കിലും വർദ്ധന പ്രതീഷിക്കാം.

ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത് ഓഫ് റോഡ് മോഡൽ ആഡ്വൻച്ചുവർ ആണെങ്കിൽ റോഡ് മോഡൽ ജി എസ് ഉം ഇപ്പോഴുള്ള തലമുറയെ പോലെ അടുത്ത തലമുറയിലും ഉണ്ടാകും അത്രയും വെല്ലുവിളിയാണ് മൾട്ടിസ്റ്റർഡ റോഡിലും , ഓഫ് റോഡിലുമായി ഉയർത്തുന്നത്. അടുത്ത വർഷം തന്നെ ഇവൻ ഇന്ത്യയിലും ഇന്റർനാഷണൽ മാർക്കറ്റിലും എത്തും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

എക്സ് ആർ ഇ 300 ൻറെ പകരക്കാരൻ എത്തി

ഇന്ത്യയിൽ ഹോണ്ടയുടെ പാരമ്പര്യം വിട്ട് കളിക്കുമ്പോൾ. ഇവിടെ പല തവണ കണ്ട എക്സ് ആർ ഇ...