കവാസാക്കി വളരെ കാലത്തിന് ശേഷമാണ് തങ്ങളുടെ 400 സിസി, 4 സിലിണ്ടർ മോഡൽ അവതരിപ്പിക്കുന്നത്. 2021 ൽ പ്രഖ്യാപനം നടത്തിയെങ്കിലും രണ്ടു വർഷങ്ങൾക്കിപ്പുറമാണ് വിപണിയിൽ എത്തിയത്. അതിന് മുൻപ് തന്നെ ഈ സമവാക്യങ്ങൾ ഉപയോഗിച്ച് ചൈനീസ് നിർമ്മാതാക്കളായ കോവ് 400 ആർ ആറിനെ അവതരിപ്പിച്ചിരുന്നു. ജാപ്പനീസ്, ചൈനീസ് ടെക്നോളജിക്കൾ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കും. കരുത്തിൽ ഒപ്പം ഏതിലെങ്കിലും ചൈനീസ് 400 ആർ ആറിൽ ഒപ്പമെത്താനുള്ള ചില കാര്യങ്ങൾ നൽകിയിട്ടുണ്ട്. ഏതാണ് എന്ന് സ്പെക് വായിക്കുമ്പോൾ കൂടുതൽ മനസ്സിലാകും.
ഇസഡ് എക്സ് 4 ആർ ആർ | 400 ആർ ആർ | |
എൻജിൻ | ഇൻലൈൻ 4 , 399 സിസി, ലിക്വിഡ് കൂൾഡ് | ഇൻലൈൻ 4, 399 സിസി, ലിക്വിഡ് കൂൾഡ് |
പവർ | 79 പി എസ് @ 15,000 ആർ പി എം | 68 പി എസ് @ 13500 ആർ പി എം |
ടോർക്ക് | **** | 36 എൻ എം @12000 ആർ പി എം |
ഗിയർബോക്സ് | 6 സ്പീഡ് ട്രാൻസ്മിഷൻ | 6 സ്പീഡ് ട്രാൻസ്മിഷൻ |
ഫ്യൂൽ ടാങ്ക് | 15 ലിറ്റർ | 15 ലിറ്റർ |
ടയർ | 120/70 – 17 // 160/60 – 17 | 120/70 – 17 // 160/60 – 17 |
സസ്പെൻഷൻ () | യൂ എസ് ഡി // മോണോ | യൂ എസ് ഡി // മോണോ |
ബ്രേക്ക് | 290 എം എം ഡ്യൂവൽ // സിംഗിൾ 220 എം എം ഡിസ്ക് – എ ബി എസ് | 300 എം എം ഡ്യൂവൽ // സിംഗിൾ 220 എം എം ഡിസ്ക് – എ ബി എസ് |
വീൽബേസ് | 1380 എം എം | **** |
സീറ്റ് ഹൈറ്റ് | 800 എം എം | 795 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 135 എം എം | 150 എം എം |
നീളം* വീതി* ഉയരം | 1992 * 765 * 1110 | 2015 *740 *1090 |
ഭാരം | 188 കെ ജി | 160 കെ ജി |
വില | 8 ലക്ഷം *** | **** |
ഇലക്ട്രോണിക്സ് | ട്രാക്ഷൻ കണ്ട്രോൾ റൈഡിങ് മോഡ് 4.3 ഇഞ്ച് ട്ടി എഫ് ട്ടി ക്വിക്ക് ഷിഫ്റ്റർ | **** |
***അമേരിക്കൻ വില
****വില ലഭ്യമല്ല
Leave a comment