ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി. ഇന്റർനാഷണൽ മോഡലിനെ അപേക്ഷിച്ച് കുറച്ചു മാറ്റങ്ങളുമായി അവതരിച്ച മോഡലിൻറെ കേരളത്തിലെ ഓൺ റോഡ് പ്രൈസ്, വെയ്റ്റിംഗ് പീരീഡ്, ടെസ്റ്റ് ഡ്രൈവ് തുടങ്ങിയ കാര്യങ്ങൾ കൂടി നോക്കിയാലോ.
ആദ്യം ടെസ്റ്റ് ഡ്രൈവ്, രാജാവിനെ ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി ഡെമോ ബൈക്കുകൾ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമല്ല. അതിന് പ്രധാന കാരണം ഇവനെ സി ബി യൂ യൂണിറ്റായാണ് കവാസാക്കി അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ബുക്കിങ്ങിന് അനുസരിച്ച് മാത്രമേ ഇവനെ ഇറക്കുകയുള്ളു.

അടുത്ത മാസത്തേക്ക് രണ്ടു യൂണിറ്റുകളാണ് കൊച്ചിയിൽ നിന്ന് ഡെലിവറി നടത്തുന്നത്. താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടാൽ ഡെലിവറിക്ക് വരുന്ന രാജാവിനെ അടുത്ത് കാണാൻ സാധിക്കും. ഇനി കണ്ട് ഇഷ്ട്ടപ്പെട്ടാൽ ബുക്ക് അപ്പോൾ തന്നെ ചെയ്യണം.
അന്നാൽ മാത്രമേ ഡിസംബറിൽ അല്ലെങ്കിൽ ജനുവരിയിൽ ഡെലിവറി ലഭിക്കു. പെർഫോമൻസ് പോലെ തന്നെ ഇനി വിലയിലേക്ക് കടന്നാലും 400 അല്ല 900 സിസി മോഡലുകൾ വരെ വിറകും. അതിനൊത്ത വിലയാണ് കവാസാക്കി ചോദിക്കുന്നത്.
അതിന് മുൻപ് കവാസാക്കി മോഡലുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കവാസാക്കി കൊച്ചി ::: +91 81389 89111
ഇനി ഓൺ റോഡ് പ്രൈസിലേക്ക് കടന്നാൽ 10.9 ലക്ഷം രൂപയാണ്. ഇവൻറെ കൊച്ചിയിലെ എക്സ്ഷോറൂം വില.
Leave a comment