ചൈനീസ് തരംഗത്തിൽ സിലിണ്ടർ കരുത്തന്മാരേ അവതരിപ്പിച്ച സോൺറ്റെസ്സ്. വരവറിയിച്ച് രണ്ടു മോഡലുകൾ കൂടി ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ഒരുവൻ ഇപ്പോഴുള്ള സോൺറ്റെസ്സ് നിരയിലെ 350 സിസി പവർ ക്രൂയിസറും മറ്റൊരാൾ ഇന്ത്യയിൽ ചെറിയ മോഡലുകളിൽ കാണാത്ത സൂപ്പർ മോട്ടോ 200 സിസി ബൈക്കുമാണ്.
ആദ്യം പവർ ക്രൂയ്സർ എസ് 350 യിൽ തുടങ്ങാം. ഇന്ത്യയിൽ എത്തിയ സോൺറ്റെസ്സിൻറെ മിക്ക്യ മോഡലുകൾക്കും ചൈനയിൽ സിംഗിൾ സൈഡഡ് സ്വിങ് ആം ഉണ്ട്. എന്നാൽ ഇന്ത്യയിൽ എത്തിയപ്പോൾ ആർക്കും അത് നൽകയില്ല. എന്നാൽ സിംഗിൾ സൈഡഡ് സിങ് ആം കൈയിൽ ഉണ്ടെന്ന് കാണിക്കാനും സോൺറ്റെസ്സ് പവിലിയൻ ഒന്ന് കളറാകാനുമാണ് എസ് 350 ഓട്ടോ സ്‌പോയിൽ എത്തിക്കുന്നത്.

സ്പോർട്സ് ക്രൂയ്സർ മോഡലായാണ് ഇവൻ എത്തുന്നത് അതിന് ചേരുന്ന രീതിയിൽ ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ. എന്നാൽ മുൻവശം ഇന്ത്യൻ മോട്ടോർസൈക്കിൾസിൻറെ ഡാർക്ക് ഹോഴ്‌സുമായി വലിയ സാമ്യമുണ്ട്. മുന്നിലെ മഡ്ഗാർഡ്, അലോയ് വീൽ നിറം എന്നിവയും അവിടെ നിന്ന് എടുത്തപ്പോൾ ചെറിയ മിനുക് പണികൾ സോൺറ്റെസ്സ് ചെയ്തിട്ടുണ്ട്. ഒഴിക്കിറങ്ങുന്ന ഇന്ധനടാങ്ക്, വലിയ സീറ്റ് എന്നിവ ചീഫിൽ നിന്ന് തന്നെ. എന്നാൽ പിൻവശം എത്തിയപ്പോൾ കളി മാറി. ഡയവലിനെ പോലെ തുറന്നിരിക്കുന്ന പിൻവശം ഒപ്പം സിംഗിൾ സൈഡഡ് സ്വിങ് ആം കൂടി വന്നപ്പോൾ കാഴ്ചയിൽ ഒരു ഭീകരനാണ് കക്ഷി.
എൻജിൻ സോൺറ്റെസ്സിൻറെ 350 സിസി, സിംഗിൾ സിലിണ്ടർ, എൻജിൻ കരുത്ത് മറ്റ് മോഡലിൽ നിന്ന് ഒട്ടും ചോരാതെ 38.8 പി എസ് കരുത്തും 32.8 എൻ എം ടോർക്കും ഇവനിലും തുടരും. ഇന്ത്യയിൽ എത്തുമ്പോൾ ആ സിംഗിൾ സൈഡഡ് സ്വിങ് ആം ഒഴിവാക്കാനാണ് സാധ്യത.
Leave a comment