ഇന്ത്യയിൽ നവംബർ മാസത്തിൽ വില്പനയിൽ ഇടിവാണ് എല്ലാ ബ്രാൻഡുകളും രേഖപെടുത്തിയിട്ടുള്ളത്. എന്നാൽ പ്രീമിയം നിരയിൽ നിന്ന് കുറച്ച് സന്തോഷകരമായ വാർത്തയും പുറത്ത് വരുന്നുണ്ട്. അതിൽ ഒന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവായ കവാസാക്കിയുടെ ഇസഡ് 900 നടത്തിയ വിൽപ്പനയാണ്, 119 യൂണിറ്റാണ് നവംബറിൽ നടത്തിയ വില്പന , കവാസാക്കിയുടെ ബെസ്റ്റ് മോഡലായ നിൻജ 300 ന് 200 താഴെയാണ് വില്പന നടത്തുന്നത്. 893,000 രൂപ എക്സ് ഷോറൂം വില വരുന്ന ഇവന് ഇന്ത്യയിലെ കവാസാക്കിയുടെ ഹോട്ട് കേക്കുകളിൽ ഒന്നാണ്. മികച്ച പെർഫോമൻസിനൊപ്പം കുറഞ്ഞ വില എന്നിവയാണ് ഇവൻറെ ഹൈലൈറ്റുകൾ.
500 സിസി + സെഗ്മെന്റിൽ ഇവൻറെ മുകളിൽ നില്കുന്നത് ഇന്ത്യയിൽ കുറഞ്ഞ വിലയുടെ ആശാനായ 650 ട്വിൻസ് മാത്രമാണ്. എന്നാൽ നവംബറിലെ ട്രെൻഡ് ആയ ബെസ്റ്റ് സെല്ലെർ മോഡലുകളുടെ വില്പന ഇടിവ് ഇവനിലും കാണാം. ഏകദേശം 31% ഇടിവാണ് ഒക്ടോബറിനെ അപേക്ഷിച്ച് ഉണ്ടായത്. മൂന്ന് താരങ്ങൾ മാത്രം നെഗറ്റീവ് അടിച്ചപ്പോൾ ബാക്കിയെല്ലാവരും ഫുൾ പോസിറ്റീവ്. ഹയബൂസ , നിൻജ 1000 , ട്രിഡൻറ് , ടൈഗർ 660 എന്നിവർ 20 ന് മുകളിൽ വില്പന നടത്തി. നിൻജ 650 , സ്പോർട്സ്റ്റർ എസ് , ടൈഗർ 900 , സി ബി ആർ 650 എന്നിവർ 10 ന് മുകളിലും. എന്നാൽ ഒക്ടോബറിനെ അപേക്ഷിച്ച് 650 ട്വിൻസ് നന്നായി വീണത് കൊണ്ട് ടോട്ടൽ സെയിൽസ് നെഗറ്റീവിലാണ് അവസാനിപ്പിച്ചത്.
ഒപ്പം ഡിസംബറിൽ മികച്ച വില്പന നേടാനായി കുറച്ച് ഞെട്ടിക്കുന്ന ഓഫറുകളും കവാസാക്കി നൽകുന്നുണ്ട്
നവംബറിലെ 500 സിസി + സെയിൽസ് നോക്കാം
മോഡൽസ് | നവം. 22 | ഒക്. 22 | വ്യത്യാസം | % |
650 ട്വിൻസ് | 1274 | 1858 | -584 | -31.4 |
ഇസഡ് 900 | 119 | 35 | 84 | 240.0 |
ഹയബൂസ | 33 | 28 | 5 | 17.9 |
നിൻജ 1000 | 27 | 13 | 14 | 107.7 |
ട്രിഡൻറ് | 24 | 15 | 9 | 60.0 |
ടൈഗർ 660 | 24 | 4 | 20 | 500.0 |
നിൻജ 650 | 17 | 1 | 16 | 1600.0 |
സ്പോർട്സ്റ്റർ എസ് | 15 | 0 | 15 | 0.0 |
ടൈഗർ 900 | 12 | 27 | -15 | -55.6 |
സി ബി ആർ 650 | 11 | 47 | -36 | -76.6 |
ആകെ | 1556 | 2028 | -472 | -23.3 |
Leave a comment