2023 ൻറെ തുടക്കമാണ്, ഓരോ കമ്പനികളും തങ്ങളുടെ മോഡലുകളെ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം. ഏറ്റവും എളുപ്പത്തിൽ മാറ്റാവുന്നത് നിറങ്ങളാണ്. യെസ്‌ടി എന്നല്ല എല്ലാ ബ്രാൻഡുകൾക്കും പുതിയ നിറത്തിനൊപ്പം വിലയിലും മാറ്റം പ്രതിക്ഷിക്കാം. യെസ്‌ടിയിൽ എത്തിയിരിക്കുന്ന പുതിയ നിറങ്ങളും വിലയും പരിശോധിക്കാം.
ആദ്യം സാധാരണ പോലെ താഴെ നിന്ന് തുടങ്ങിയാൽ. ഏറ്റവും അഫൊർഡബിൾ മോഡലായ റോഡ്സ്റ്ററിന്. സഹോദര കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് താരമായ 42 ബൊബ്ബറിൻറെ നിറമാണ് പുതുതായി എത്തിയിരിക്കുന്നത്. സ്പ്ലിറ്റ് എന്ന പരസ്യ വാചകവുമായി എത്തുന്ന ഈ നിറത്തിൻറെ പേര് ക്രിമ്സോൺ എന്നാണ്. റോഡ്സ്റ്റർ നിരയിൽ വിലയിൽ നടുക്കഷ്ണമാണ് ഇവൻ. ഈ വെള്ള, ചുവപ്പ് കോംബോക്ക് 2.03 ലക്ഷമാണ്. ഇതിനൊപ്പം ക്രോമ്, ഡാർക്ക് എന്നിങ്ങനെ രണ്ടു നിരകൾ കൂടി ഇവനുണ്ട്. ഏറ്റവും അഫൊർഡബിൾ നിറമായ ഡാർക്കിന് 2.01 2.05 ലക്ഷം വരെയാണ് വില. ഏറ്റവും വില കൂടിയ ക്രോമിന് 2.09 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.

തൊട്ട് മുകളിൽ നിൽക്കുന്നത്. ഇന്ത്യയിൽ സിംഗിൾ സിലിണ്ടറിൽ സ്ക്രമ്ബ്ലെർ എന്ന് കണ്ണും പൂട്ടി വിളിക്കാവുന്ന യെസ്‌ടിയുടെ സ്ക്രമ്ബ്ലെർ ആണ്. ഇവിടെ പുതുതായി നൽകിയിരിക്കുന്ന നിറം ബോൾഡ് ബ്ലാക്ക് എന്ന പേരിലാണ്. 2.09 ലക്ഷം വിലവരുന്ന ഇവന് സിംഗിൾ ടോൺ കളർ പാറ്റേണിലാണ് ലഭ്യമാകുന്നത്. വിലകൂടിയ ഡ്യൂവൽ ടോൺ നിറത്തിന് 2.13 ലക്ഷമാണ് വില വരുന്നത്. സിംഗിൾ ടോൺ നിരയിൽ നാലും ഡ്യൂവൽ ടോൺ നിരയിൽ മൂന്നും നിറങ്ങളിലും ലഭ്യമാണ്.

ഏറ്റവും മുകളിലാണ് യെസ്‌ടി അഡ്വാഞ്ചുവർ നില്കുന്നത്. രണ്ടു നിറങ്ങൾ മാത്രമുള്ള സാഹസികന് മൂന്നാമതായി എത്തുന്ന നിറമാണ് വൈറ്റ് ഔട്ട്. ഗ്ലോസ് എന്ന് പുതിയ വിഭാഗത്തിൽ വരുന്ന ഇവന് 2.14 ലക്ഷം രൂപയാണ്. ഇതേ വില തന്നെയാണ് മേറ്റ് വിഭാഗത്തിലുള്ള മാമ്പോ ബ്ലാക്കിനും. എന്നാൽ വില കുറഞ്ഞ ഒരു നിറം കൂടി ഈ നിരയിലുണ്ട്. 2.12 ലക്ഷം രൂപ വിലയുള്ള സ്ലിക്ക് സിൽവർ ആണ് അത്.
Leave a comment