ബുധനാഴ്‌ച , 29 നവംബർ 2023
Home Web Series ശരിക്കും ഇന്റർനാഷണൽ താരം
Web Series

ശരിക്കും ഇന്റർനാഷണൽ താരം

ആർ 15 ൻറെ ചരിത്രം എപ്പിസോഡ് 02

yamaha yzf r15 history
yamaha yzf r15 history

അങ്ങനെ ഇന്ത്യയിൽ ആർ 15 പ്രശ്നങ്ങൾ എല്ലാം തീർത്ത് റേസിംങ്ങിലും റോഡിലും പൊടി പാറിക്കുമ്പോളും. പഴയ പ്രേശ്‍നം അങ്ങനെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആർ 15 തരുന്ന പെർഫോമൻസിനൊപ്പം പിൻവശം നീതി പുലർത്തുന്നില്ല എന്നുള്ളത്. 2011 ഓടെ അതിനൊരു പരിഹാരം കാണുകയാണ്.

ആർ 15 വേർഷൻ 2 വരുന്നുണ്ട് എന്ന് വാർത്തയറിഞ്ഞതോടെ അഭ്യുഹങ്ങളും പുകഞ്ഞു തുടങ്ങി. ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള ആർ 125 ൻറെ ഡിസൈനിൽ എത്തുമെന്നാണ് ഇതിൽ ഏറ്റവും ഉയർന്ന് കേട്ട വാർത്ത. ആ സമയത്ത് തന്നെയാണ് ഹീറോ ഹോണ്ട പിരിഞ്ഞതിൻറെ ഭാഗമായി ഹോണ്ട ഇന്ത്യയിൽ ഒറ്റക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അതിൻറെ ആദ്യപടിയായി സി ബി ആർ 250 ആറിനെ ഇന്ത്യയിൽ അവതരിപ്പിച്ചു.

അതോടെ വീണ്ടും അഭ്യുഹങ്ങൾ പരന്നു. സി ബി ആർ 250 ആറിനെയും അപ്പോൾ നിലവിലുള്ള നിൻജ 250 യെയും പിടിക്കാനുള്ള ആർ 25 ആകും ഇനി എത്തുന്നമെന്നായി മറ്റ് ചിലർ. അതിനോട് ചേരുന്ന തരത്തിലായിരുന്നു സ്പൈ ചിത്രങ്ങൾ പരന്നിരുന്നതും. അങ്ങനെ അഭ്യുഹങ്ങൾക്ക് എല്ലാം കാറ്റിൽ പറത്തി ആർ 15 വേർഷൻ 2 ഇന്ത്യയിൽ 2011 സെപ്റ്റംബറിൽ വിപണിയിൽ അവതരിപ്പിച്ചു.

yamaha yzf r15 v2 launched

വേർഷൻ 1 ഉയർത്തിയ ഡിസൈനിലെ പോരായ്മകൾ എല്ലാം പരിഹരിച്ചാണ് യമഹ വി2 വിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഹെഡ്ലൈറ്റ്, ഫയറിങ് എന്നിവ പഴയത് തന്നെ നിലനിർത്തിയെങ്കിലും കൂടുതൽ സ്‌പോർട്ടി ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറെ പഴികേട്ട പിൻവശം ആകട്ടെ പൊള്ളിച്ചു പണിയുകയാണ് ചെയ്തത്.

മാറ്റങ്ങളുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ

  • ഡെൽറ്റബോക്സ് ഫ്രെമിൽ ചെറിയ മാറ്റങ്ങൾ വരുത്തി.
  • സീറ്റ് ഹൈറ്റ് 10 എം എം വർദ്ധനയുമായി 800 എം എം ആയി.
  • ആർ 15 നോട് സാമ്യമുള്ള ഉയർന്നിരിക്കുന്ന സ്പ്ലിറ്റ് സീറ്റും എൽ ഇ ഡി ടൈൽ ലൈറ്റും
  • സ്ട്രൈറ്റ് ലൈൻ സ്റ്റേബിലിറ്റിക്കായി 55 എം എം കൂടുതൽ വീൽബേസ്.
  • അലുമിനിമം സ്വിങ് ആം.
  • വലിയ 90 സെക്ഷൻ ടയർ മുന്നിലും പിന്നിൽ 130 സെക്ഷൻ ടയറും.
  • എൻജിൻ പവറിലും ടോർക്കിലും മാറ്റമില്ലെങ്കിലും കൂടുതൽ ലോ ഏൻഡ് നൽകുന്ന രീതിയിലാണ് വേർഷൻ 2 ൻറെ എൻജിൻ ട്യൂൺ ചെയ്തത്.
  • 5 കെ ജി ഭാരവും കൂടി
  • വില 1.07 ലക്ഷം

എന്നിവ ആർ 15 ൻറെ മേന്മകളായി പറയാമെങ്കിലും ചില പോരായ്മകളും പുത്തൻ മോഡലിലും ഉണ്ടായിരുന്നു. അതിൽ ഏറ്റവും പറഞ്ഞ് കേട്ടത് പിന്നിലെ സീറ്റാണ്. മികച്ച റൈഡിങ് കംഫോർട്ട് നൽകുന്ന വേർഷൻ 1 ൻറെ സീറ്റിൽ നിന്ന് പിലിയൺ റൈഡർക്ക് പേടിപ്പെടുത്തുന്ന എക്സ്പിരിയൻസ് ആണ് വേർഷൻ 2 നൽകിയത്.

എന്നാൽ സ്പോർട്സ് ബൈക്കുകൾ കണ്ട് അത്ര ശീലമില്ലാത ഇന്ത്യക്കാർക്ക് മുന്നിൽ ആദ്യം എത്തിയതിൻറെ പകപ്പ് മാത്രമായിരുന്നു അത്. വരും വർഷങ്ങളിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് നിരയിൽ വിപ്ലവത്തിന് തുടക്കം മാത്രമായിരുന്നു ആർ 15 ൻറെ വരവ്. അതിനൊപ്പം കരിസ്‌മ, പൾസർ 220 എന്നീ എതിരാളികളിൽ നിന്ന് മത്സരിക്കാൻ ഏറെ മോഡലുകളാണ് ഇന്ത്യയിൽ വരാനിരിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160

ട്രാക്കിൽ നിന്ന് ഡുക്കാറ്റി തങ്ങളുടെ മോഡലുകളെ റോഡിൽ എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ...

അപ്പാച്ചെ 160 2 വി യുടെ ഓൺ റോഡ് പ്രൈസ്

ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ ജനപ്രിയ താരമാണ് ട്ടി വി എസ് അപ്പാച്ചെ സീരീസ്. കമ്യൂട്ടറിൽ...

സിംഗിൾ സിലിണ്ടറിൽ ഡ്യൂക്ക് 390 യെക്കാളും കരുത്തൻ

ഇന്ത്യയിൽ 4 സ്ട്രോക്ക് മോട്ടോർസൈക്കിളിൽ ഏറ്റവും കരുത്തുറ്റ മോഡൽ ഏതാണ്. ഭൂരിഭാഗം പേരുടെയും ഉത്തരം ഡ്യൂക്ക്...

തിരിച്ചുവിളി ; സുസുക്കി ഇനാസുമ

ഇന്ത്യയിൽ 2011 മുതൽ മോട്ടോർസൈക്കിളുകളിൽ സ്‌പോർട്ടി മോഡലുകൾ എത്തി തുടങ്ങി. ഓരോ വർഷവും ഈ മാർക്കറ്റ്...