ലോകം മുഴുവൻ വേരുകളുള്ള ഇരുചക്ര കമ്പനിയാണ് യമഹ. ഓരോ മാർക്കറ്റിനനുസരിച്ച് തങ്ങളുടെ മോഡലുകളെ മാറ്റിയും മറിച്ചും വിപണിയിൽ എത്തിക്കുന്ന യമഹ. ചൈനയിൽ തങ്ങളുടെ എക്സ് എസ് ആർ വേർഷൻ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ എഫ് സി പ്ലസ് എക്സ് എസ് ആർ ആണെങ്കിൽ ഇവിടെയും ചേരുവകൾ ഏതാണ്ട് സമാനമാണ്. എന്നാൽ ഇന്ത്യയിലെ എഫ് സി എഫക്റ്റ് ഡിസൈനിലും കേറിയപ്പോൾ ചൈനയിൽ കൂടുതൽ ക്ലാസ്സിക് വൈബാണ് പിടിച്ചിരിക്കുന്നത്. എന്നാൽ വില കുറക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട് താനും.
ഫൈസർ ജി ട്ടി 150 എന്ന പേരിലാണ് യമഹ തങ്ങളുടെ ചൈനീസ് വേർഷൻ എക്സ് എസ് ആറിനെ അവതരിപ്പിക്കുന്നത്. എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ്, റൌണ്ട് എൽ സി ഡി മീറ്റർ കൺസോൾ, ഒറ്റ പിസ് സീറ്റ് എന്നിവ എക്സ് എസ് ആറിൽ നിന്ന് എടുത്തപ്പോൾ. 12 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്ക് കുറച്ച് തടിച്ചും, എക്സ്ഹൌസ്റ്റ് ഒരു കമ്യൂട്ടർ സ്വഭാവമാണ് നൽകുന്നത്.

സ്പെസിഫിക്കേഷൻ സൈഡിലേക്ക് പോയാൽ നമ്മുടെ എഫ് സി യുടെ അതേ എൻജിൻ തന്നെയാണ് ഇവനും കരുത്ത് പകരുന്നത്. 149 സിസി, എയർ കൂൾഡ്, 2 വാൽവ് എൻജിന് കരുത്ത് 12.6 പി എസ് തന്നെ തുടരുമ്പോൾ ടോർകിൽ 0.9 എൻ എം കുറവുണ്ട്.
എന്നാൽ ക്ലാസ്സിക് വൈബ് ഇവിടെയും നൽകാൻ യമഹ മറന്നിട്ടില്ല. 17 ഇഞ്ചിന് പകരം 18 ഇഞ്ചിലേക്ക് ടയർ ഉയർത്തി. ചെറിയ 90 ഉം പിന്നിൽ 100 ഉം സെക്ഷൻ ടയറും അലോയ് വീലുമാണ്. മുന്നിൽ ടെലിസ്കോപിക് പിന്നിൽ ഡ്യൂവൽ ഷോക്ക് അബോർബേർസ് എന്നിവ കൂടുതൽ ക്ലാസ്സിക് ആകുന്നുണ്ട്. എന്നാൽ ബ്രേക്കിങ്ങിനായി ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ്.
അളവുകളിലേക്ക് നോക്കുമ്പോൾ 175 എം എം കുറച്ച് അധികം ഗ്രൗണ്ട് ക്ലീറൻസ് നൽകിയപ്പോൾ തന്നെ. 800 എം എം ഹൈറ്റിൽ ഒതുക്കി. എന്നാൽ ഭാരം വെറും 126 കെജി മാത്രമാണ്. ഇനി വില നോക്കിയാൽ ഇന്ത്യൻ രൂപയുമായി താരതമ്യേപ്പെടുത്തുമ്പോൾ 1.6 ലക്ഷത്തിനടുതാണ് ചൈനയിലെ എക്സ് ഷോറൂം വില.
Leave a comment