യമഹയുടെ സ്പോർട്സ് ഹെറിറ്റേജ് നിരയാണ് എക്സ് എസ് ആർ. സ്പോർട്സ് ഹെറിറ്റേജ് എന്ന് വിളിക്കുമെങ്കിലും നേക്കഡ് മോഡലുകളാണ് ഇതുവരെ വന്നിരിക്കുന്നത്. എന്നാൽ ഇതാ പേരിന് ഒപ്പം നിൽക്കുന്ന മോഡലായി എത്തിയിരിക്കുകയാണ് യമഹ.
ഹൈലൈറ്റ്സ്
- 1980 – 90 ക്കളിലെ ഡിസൈൻ
- എം ട്ടി 09 പവർട്രെയിൻ
- അളവുകളിലും മാറ്റം
എക്സ് എസ് ആർ 900 ജി പി യെ ഒരുക്കിയിരിക്കുന്നത്. 1980 – 90 ക്കളിലെ ഗ്രാൻഡ് പ്രിക്‌സിൽ വിജയക്കൊടി പാറിച്ച ” വൈ ഇസഡ് ആർ 500 ” നെ അടിസ്ഥാനപ്പെടുത്തിയാണ്. മുന്നിലെ ബിക്കിനി ഫയറിങ്, പിന്നിലെ സീറ്റ് ഹബ് എന്നിവയെല്ലാം അവിടെ നിന്ന് കടം എടുത്തപ്പോൾ.

എക്സ് എസ് ആർ 900 ൽ നിന്ന് കിട്ടിയ ടാങ്ക്. സൂപ്പർ സ്പോർട്ട് താരമായതിനാൽ ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ എന്നിവയാണ് മറ്റ് മാറ്റങ്ങൾ. എൻജിൻ അതേ എക്സ് എസ് ആർ 900, എം ട്ടി 09 എന്നിവരിൽ കണ്ട 119 പി എസ് കരുത്ത് പുറത്തെടുക്കുന്ന 890 സിസി, 3 സിലിണ്ടർ എൻജിൻ തന്നെ.
ടോർക്കിലും മാറ്റമില്ല 93 എൻ എം. അധിക സുരക്ഷക്കായി എക്സ് എസ് ആർ 900 ൽ കണ്ട വലിയ പട ഇലക്ട്രോണിക്സ് ഇവനിലും എത്തിയിട്ടുണ്ട്. എന്നാൽ മാറ്റങ്ങളുടെ ലിസ്റ്റിൽ കുറച്ചു കൂടി ഐറ്റങ്ങളുണ്ട്. അതിൽ പ്രധാനമായും വരുന്നത് അളവുകളാണ്.
കൂടുതൽ നിയന്ത്രണത്തിനായി കെ വൈ ബി യുടെ സസ്പെൻഷനിൽ ട്രാവൽ കുറച്ചിട്ടുണ്ട്. ഗ്രൗണ്ട് ക്ലീറൻസ് 5 എം എം കൂട്ടി 145 എം എം ആയപ്പോൾ. സീറ്റ് ഹൈറ്റിൽ 25 എം എം കൂട്ടി 835 എം എമ്മിൽ എത്തിച്ചിട്ടുണ്ട്. ഭാരം, വീൽബേസ്, ഹൈറ്റ്, നീളം എന്നിവയിലും വർദ്ധനയുണ്ട്.

- യമഹയുടെ ഭീകര സാഹസികൻ
- 2023 യമഹ മോട്ടോ ജി പി എഡിഷൻ അവതരിപ്പിച്ചു
- ആർ 15 നെ വെല്ലുന്ന മൈലേജുമായി ക്വിഡിയൻ
- എം ട്ടി 07 നെ മലത്തി അടിച്ച് ഹോർനെറ്റ്
ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ മോഡൽ ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കാണുന്നില്ല. എന്നാൽ എക്സ് എസ് ആർ 900 ഇന്ത്യയിൽ എത്തുന്ന കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്.
Leave a comment