യമഹയുടെ ഹെറിറ്റേജ് മോഡലാണ് എക്സ് എസ് ആർ സീരീസ്. എം ട്ടി പവർ ചെയ്യുന്ന എൻജിൻ തന്നെയാണ് ഇവനിൽ എത്തുന്നതെങ്കിലും. രൂപത്തിൽ 70 ക്കളിലെ ഡിസൈനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ എക്സ് എസ് ആറും ഒരുക്കുന്നത്. അതിൽ പുതിയൊരു വേർഷൻ കൂടി എത്തുകയാണ്. ഇന്തോനേഷ്യയിൽ എക്സ് എസ് ആറിൽ കണ്ടത്തിൻറെ അപ്ഡേറ്റഡ് വേർഷനാണ് യൂറോപ്പിൽ യമഹ ഒരുക്കിയിരിക്കുന്നത്.
കഫേ റൈസർ എക്സ് എസ് ആറിന് വന്നിരിക്കുന്ന പ്രധാന മാറ്റം പുതിയൊരു കിറ്റ് എത്തിയിട്ടുണ്ട്. കഫേ റൈസർ മോഡലുകളുടെത് പോലെ ബിക്കിനി ഫയറിങ് റൌണ്ട് ഹെഡ്‍ലൈറ്റിന് ചുറ്റുമായുണ്ട്. എന്നാൽ അത് ടാങ്കിലേക്ക് എത്തിയിട്ടില്ല. റൈസർ ആയതിനാൽ ഒറ്റ സീറ്റ് ആണ്. പിൻ സീറ്റ് കവർ ആണ് ഏറെ ശ്രദ്ദേയം. 1970 – 80 ക്കളിലെ 250 – 500 സിസി ഗ്രാൻഡ് പ്രിക്സ് മോട്ടോർസൈക്കിളിൽ നിന്ന് ഡിസൈൻ കടം എടുത്തിരിക്കുന്നത്. ഫൂട്ട്പെഗ്ഗ് എടുത്ത് കളഞ്ഞിട്ടുണ്ട്.
- കഫേ റൈസർ എക്സ് എസ് ആർ എത്തി
- സി ബി 350 കഫേ റൈസർ സ്പോട്ട് ചെയ്തു
- ഹോണ്ടയുടെ കഫേ റൈസറിനെ പേറ്റൻറ്
- ട്ടി വി എസ് 650 അണിയറയിൽ
അതേ 890 സിസി, ട്രിപ്പിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് വരുന്നത് 117 ബി എച്ച് പി യാണ്. ടോർക് 93 എൻ എം വും. മുന്നിൽ യൂ എസ് ഡി ഫോർക്ക്, ഇരട്ട ഡിസ്ക് ബ്രേക്ക് എന്നിവ എത്തുമ്പോൾ. പിന്നിൽ മോണോ സസ്പെൻഷൻ, സിംഗിൾ ഡിസ്ക് എന്നിവയാണ് നൽകിയിരിക്കുന്നത്.
സ്റ്റോക്ക് മോഡലിനെ വിട്ട് അലോയ് വീലുകൾ ബോഡി കളറിലെ പോലെ ബ്ലാക്ക് നിറത്തിലാണ്. ടയർ റേസിംഗ് ബൈക്കുകളുടേത് പോലെ സ്ലിക്ക് ടയറുകളും. പഴമ തോന്നിക്കുന്ന എക്സ്ഹൌസ്റ്റ് കൂടി എത്തിയതോടെ എക്സ് എസ് ആർ 900 കഫേ റൈസർ റെഡി.
ഈ മോഡൽ അങ്ങനെ തന്നെ റോഡിൽ എത്താനുള്ള സാധ്യത കുറവാണ്. മേയ് 27 ന് യൂ കെ യിലെ നടക്കുന്ന കസ്റ്റമ് ബൈക്ക് ഷോ ആയ ബൈക്ക് ഷെഡ് മോട്ടോ ഷോയിലായിരിക്കും ഇവനെ ആദ്യം അവതരിപ്പിക്കുക. വരും മാസങ്ങളിൽ എക്സ് എസ് ആറിൻറെ കുഞ്ഞൻ മോഡലുകളായ 700, 125 സിസി യിലുമായി യൂറോപ്പിലും എത്തും.
Leave a comment