ജപ്പാനിൽ നടക്കുന്ന ഒസാക മോട്ടോർഷോയിൽ എക്സ് എസ് ആർ 125 ന് റൈസർ കിറ്റ് അവതരിപ്പിച്ച് യമഹ. ഇന്നലെ പരിചയപ്പെട്ട എം ട്ടി 125 ൻറെ സ്പെഷ്യൽ എഡിഷനും അവതരിപ്പിച്ചത് ഇവിടെ തന്നെയാണ്. നിയോ ക്ലാസ്സിക് താരമായ എക്സ് എസ് ആർ 125 ന് വന്നിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
പുത്തൻ കിറ്റ് അണിയുന്നതോടെ സ്ക്രമ്ബ്ലെറിൽ നിന്ന് മാറി കഫേ റൈസറിലേക്ക് മാറ്റുകയാണ് യമഹ ചെയ്തത്. അതിനായി ബിക്കിനി ഫയറിങ് എന്ന് തോന്നിക്കുന്ന റൌണ്ട് ഹെഡ്‍ലൈറ്റ് കവർ. കഫേ റൈസറുകളുടെ ഹൈലൈറ്റുകളിൽ ഒന്നായ സീറ്റ് ഡിസൈനും ഈ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മുകളിലെ മാറ്റങ്ങൾ കഴിഞ്ഞാൽ, താഴെയും മാറ്റങ്ങളുടെ ലിസ്റ്റ് നീളുന്നുണ്ട്. എൻജിൻ, എക്സ്ഹൌസ്റ്റ് ബെൻഡ് പൈപ്പ് എന്നിവ സംരക്ഷിക്കുന്നതിനായി ബാഷ് പ്ലേറ്റ്. കാഴ്ചയിൽ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി അലൂമിനിയം ക്രങ്ക് കേസ് കവർ എന്നിവയാണ് മറ്റ് മാറ്റങ്ങൾ.
ഇതിനൊപ്പം എക്സ് എസ് ആറിൻറെ റൈസർ വേർഷനിൽ യോജിക്കാത്ത ചില കാര്യങ്ങൾ കൂടി യമഹ ഇവന് നൽകിയിട്ടുണ്ട്. അണ്ണാൻ മൂത്താലും മരം കയ്യറ്റം മറക്കില്ല എന്ന് പറയുന്നത് പോലെ. എക്സ് എസ് ആർ 125 ലെ സ്റ്റോക്ക് മോഡലിനെ പോലെ. ഡ്യൂവൽ പർപ്പസ് ടയർ, ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ ഇവനിലും തുടരുന്നുണ്ട്.
സ്പെഷ്യൽ എഡിഷൻ എം ട്ടി 125 നെ പോലെ എൻജിനിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. ഇവിടെയും വില ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല യമഹ.
എക്സ് എസ് ആർ 125 ന് പുതുതായി ലഭിച്ച കിറ്റ് ആദ്യമായല്ല യമഹ പുറത്തിറക്കുന്നത്. ഇന്തോനേഷ്യയിൽ ഉള്ള 155 സിസി വേർഷന് ഈ വർഷത്തിൻറെ തുടക്കത്തിൽ തന്നെ ഈ കിറ്റും , ട്രാക്കർ എന്ന കിറ്റും യമഹ അവതരിപ്പിച്ചിരുന്നു. ഏകദേശം 23,000 രൂപയായിരുന്നു ഈ കിറ്റുകളുടെ അവിടത്തെ വില.
Leave a comment