ഇന്ത്യയിൽ യമഹയുടെ മേധാവി കൊടുത്ത ഇന്റർവ്യൂവിൽ ചോദിച്ച ഒരു ചോദ്യമായിരുന്നു. ഇന്ത്യയിൽ എന്നാണ് യമഹയുടെ എ ഡി വി എത്തുന്നത് എന്ന്.
അതിനുള്ള ഉത്തരം യമഹ ഇന്ത്യൻ വിപണിയിലെ എ ഡി വി കളുടെ വൻ ജനപ്രീതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ 125 – 155 സിസി മോഡലുകളിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന യമഹക്ക് ഈ നിരയിൽ ഒരു സാഹസികൻ എത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.

ആർ 15 ൻറെ സാഹസിക സഹോദരൻ
ഇത് കേട്ട വഴിക്ക് നമ്മൾ വിടുകയാണ് ഇന്റർനാഷണൽ മാർക്കറ്റിലേക്ക്. യമഹയുടെ 150 സിസി സെഗ്മെന്റിലെ സാഹസികരെ തേടി. അധികം പരതേണ്ടി വന്നില്ല ഇന്തോനേഷ്യയിൽ വച്ച് ഒരാളെ കണ്ടുമുട്ടി. നമ്മുടെ ഇന്ത്യയിൽ വമ്പൻ ഹിറ്റായി നിൽക്കുന്ന ആർ 15 ൻറെ ഒരു സാഹസിക സഹോദരൻ അവിടെയുണ്ട്. ഡബിൾ യൂ ആർ 155 ആർ എന്ന് പേരിട്ടിട്ടുള്ള ഇവന് ഇന്ത്യയിൽ അടുത്ത് ഐ ബി ഡബിൾ യൂ വിൽ എത്തിയ കവാസാക്കിയുടെ കെ എൽ എക്സ് 150 ബി എഫുമായി വലിയ സാമ്യതയുണ്ട്. എന്നാൽ കുറച്ച് ആധുനികനാണ് എന്ന് മാത്രം.
ലൈറ്റ് വൈറ്റ് ഹാർഡ് കോർ ഓഫ് റോഡറായ ഇവൻ 880 എം എം സീറ്റ് ഹൈറ്റ്, 245 എം എം – ഗ്രൗണ്ട് ക്ലീറൻസ്, 134 കെ ജി മാത്രം ഭാരം ( ആർ 15 വി 4 ന് 142 കെ ജി യാണ് ഭാരം), 21 , 18 ഇഞ്ച് സ്പോക് വീലുകൾ, 8.1 ലിറ്റർ ഇന്ധനടാങ്ക് എന്നിങ്ങനെ നീളുന്നു ഹൈലൈറ്റുകൾ. ആർ 15 വി 4 ൻറെ അതേ എഞ്ചിനുമായി എത്തുന്ന ഇവന് 155 സിസി, ലിക്വിഡ് കൂൾഡ്, എസ് ഓ എച്ച് സിക്ക് കരുത്ത് 16.7 പി എസ് ആണ്. 6 സ്‌പീഡ് ട്രാൻസ്മിഷനും സ്ലിപ്പർ ക്ലച്ചും ഇവനുണ്ട്. ഒപ്പം വിലയിൽ ഒരു ആശ്വാസമുള്ളത് ആർ 15 വി4 നെക്കാളും വില കുറവാണ് എന്നതാണ്.
ഇന്ത്യയിൽ ഹാർഡ് കോർ ഓഫ് റോഡ് മോഡലുകൾക്ക് അത്ര പ്രിയം ഇല്ല എന്നതും എക്സ് എസ് ആർ നമ്മളെ നോക്കി ചിരിക്കുന്നതും കണ്ടപ്പോൾ ഒന്നുകൂടെ പരതാൻ തീരുമാനിച്ചു. എക്സ് എസ് ആർ – എഫ് സി എക്സ് ആയത് നമ്മൾ കണ്ടതാണല്ലോ.

എക്സ് എസ് ആർ – എഫ് സി എക്സ് ആയ മാജിക് വീണ്ടും
തപ്പി തപ്പി എത്തിയത് ബ്രസീലിലാണ് നമ്മുടെ അടുത്ത തലമുറ എഫ് സി ജനിച്ചിടത് തന്നെ. അവിടെയുണ്ട് നമ്മുടെ എഫ് സി യുടെ സാഹസികൻ. ക്രോസ്സർ ഇസഡ് എന്ന് പേരിട്ടിട്ടുള്ള ഇവൻ. 149 സിസി, എയർ കൂൾഡ്, 2 വാൽവ് എൻജിന് കരുത്ത് 12.2 എച്ച് പി യും ടോർക് 13 എൻ എം വുമാണ്. ഡബിൾ യൂ ആറിനെപോലെ ഒരു ഹാർഡ് കോർ ഓഫ് റോഡർ അല്ല കക്ഷി. 19, 17 ഇഞ്ച് സ്പോക്ക് വീലുകൾ, ഉയർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ്, 850 എം എം സീറ്റ് ഹൈറ്റ്, 235 എം എം ഗ്രൗണ്ട് ക്ലീറൻസ്, മികച്ച കുഷ്യൻ ഉള്ള സീറ്റ് എന്നിങ്ങനെ ഇപ്പോഴുള്ള ഇന്ത്യൻ സാഹചര്യങ്ങൾക്ക് അടുത്ത് നിൽക്കുന്ന മോഡൽ. ഇവന് എഫ് സി യെക്കാളും വില കുറച്ച് കൂടുതലാണ്.

എന്നാൽ ഡബിൾ യൂ ആറിനെ തളിക്കളയാനും സാധിക്കില്ല. കവാസാക്കി എത്തിച്ച കെ എൽ എക്സ് 150 ബി എഫ് ഇന്ത്യയിൽ എത്തി മികച്ച പ്രതികരണമാണ് നേടുന്നതെങ്കിൽ അധികം വൈകാതെ ഡബിൾ യൂ ആർ 155 ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണ്. ഒപ്പം ആർ എക്സിനെ കുറിച്ചും ചില കാര്യങ്ങൾ യമഹ അറിയിച്ചിട്ടുണ്ട്.
Leave a comment