എക്സ്പ്ലസ് 200 റാലി എഡിഷൻ പോലെ എ ഡി വി 890 ആർ റാലി എഡിഷൻ വന്നത്. ഇവരുടെ പൊതുവായ ഒരു സ്വഭാവമാണ് എൻജിനിൽ മാറ്റമില്ലാതെ. സാഹസിക കഴിവുകൾ എക്സ്ട്രെയിം ആകുക എന്നുള്ളത്. ആ വഴിയെ തന്നെയാണ് യമഹയുടെ സാഹസികനും വരുന്നത്.
ഇന്ത്യയിൽ യമഹക്ക് സാഹസികന്മാർ ഒന്നും ഇല്ലെങ്കിലും. ഇന്റർനാഷണൽ മാർക്കറ്റിൽ ഒരു അടാർ ഐറ്റം തന്നെയുണ്ട്. അതാണ് ട്ടെനെർ 700 ആ മോഡലിന് മുകളിൽ പറഞ്ഞ കഴിവുമായി സ്‌ട്രെയിം എന്ന പേരിൽ അവതരിപ്പിച്ചിരിക്കുകയാണ് യമഹ.
ഭീകരനിൽ നിന്നും കൊടും ഭീകരനാക്കാൻ യമഹ ചെയ്തത് എന്തൊക്കെ എന്ന് നോക്കാം.
- എൻഡ്യൂറോ സ്റ്റൈലിൽ ഉള്ള ഉയർന്ന മഡ്ഗാർഡ്.
- 910 എം എം സീറ്റ് ഹൈറ്റ് ( 35 എം എം + )
- 230 // 220 എം എം ട്രാവൽ ഉള്ള സസ്പെൻഷൻ ( 20 എം എം +)
- 260 എം എം ഗ്രൗണ്ട് ക്ലീറൻസ് ( 20 എം എം + )

- അലൂമിനിയം റേഡിയേറ്റർ
- ലൈറ്റ് വൈറ്റ് ടൈറ്റാനിയം ഫൂട്ട്പെഗ്
- റാലി സ്റ്റൈൽ ഡിസ്പ്ലേയും നാവിഗേഷനും
എന്നിവയാണ് പ്രധാന മാറ്റങ്ങൾ. എൻജിൻ അതേ 689 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ എൻജിന്
73,4 പി എസ് കരുത്തും 68 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. സ്പോക്ക് വീലോഡ് കൂടിയ ഇവന് 90/90 – 21 // 150/70 18 ടയറുകളാണ്. 205 കെ ജി ഭാരത്തിലും മാറ്റമില്ല.
2024 തുടക്കത്തിൽ യൂറോപ്പ്യൻ മാർക്കറ്റിൽ എത്തുന്ന ഇവന് . ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയില്ല. എന്നാൽ എത്താൻ സാധ്യതയുള്ള കുഞ്ഞൻ സാഹസികൻറെ കഥ സൊള്ളാട്ടുമ്മാ.
Leave a comment