യമഹക്ക് ഇന്ത്യയിൽ ഓഫ് റോഡ് മോഡലുകളിൽ അത്ര പ്രിയം ഇല്ലെങ്കിലും. ഇന്റർനാഷണൽ മാർക്കറ്റിൽ കുറെയേറെ ഓഫ് റോഡ് താരങ്ങളുണ്ട്. അതിൽ ഏറ്റവും എക്സട്രെയിം വേർഷനാണ് ട്ടെനെർ 700. അവൻറെ 2024 എഡിഷൻ യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് യമഹ.
രൂപത്തിൽ വലിയ മാറ്റങ്ങളില്ല. ഡക്കർ റാലിക്ക് കൊണ്ടുപോകുന്ന മോട്ടോർസൈക്കിളുകളുടെ പോലെ തന്നെയാണ് 2024 എഡിഷൻറെയും ഡിസൈൻ. തല ഉയർത്തി നിൽക്കുന്ന ഫയറിങ്, ചതുരാകൃതിയിലുള്ള ഹെഡ്‍ലൈറ്റ്, വലിയ വിൻഡ് സ്ക്രീൻ, ഹാൻഡ് ഗാർഡ്.

സൂപ്പർ മോട്ടോ ബൈക്കുകളുടേത് പോലെയുള്ള സിമ്പിൾ പിൻവശം. എന്നിങ്ങനെ നീളുന്നു ഡിസൈനിലെ വിശേഷങ്ങൾ. ഇനി താഴെ നോക്കിയാൽ യമഹയുടെ ഏറ്റവും ജനപ്രിയമായ 700 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനിലും എത്തുന്നത്.
കരുത്ത് 73.4 പി എസും ടോർക് 68 എൻ എം വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്. 90 // 150 സെക്ഷൻ ഓഫ് റോഡ് ടയറുകൾ ഇട്ടിരിക്കുന്നത്. 21 // 18 ഇഞ്ച് സ്പോക്ക് വീലിലാണ്. അങ്ങനെ ഓഫ് റോഡിങ്ങിനുള്ള സ്പെക് കൊടുത്തിട്ടുണ്ടെങ്കിലും.

ഇതിനൊപ്പം അളവുകൾ കൂടി കേൾക്കുമ്പോൾ ഇവൻ മാസ്സല്ല മരണ മാസ്സ് ആണെന്ന് മനസ്സിലാകും. 875 എം എം ആണ് ഈ കൊമ്പൻറെ സീറ്റ് ഹൈറ്റ്, താഴെ ഗ്രൗണ്ട് ക്ലീറൻസ് വരുന്നത് 240 എം എം ഭാരം 205 കെ ജി യുമാണ്. ഇതൊക്കെയാണ് ഇവൻറെ പൊതുവെയുള്ള ഹൈലൈറ്റ് എങ്കിൽ.
ഇനി വരുന്നതാണ് 2024 എഡിഷനിൽ പുതുതായി എത്തിയിരിക്കുന്ന മാറ്റങ്ങൾ. എല്ലാ മോഡലുകളിലും പൊതുവായി കാണുന്ന ഡിജിറ്റൽ മീറ്ററിൽ നിന്ന് ട്ടി എഫ് ട്ടിയിലേക്ക് ഉള്ള മാറ്റമാണ് ഇവിടെ ആദ്യം. 5 ഇഞ്ച് മീറ്റർ കൺസോളിൽ മോഡേൺ, റിട്രോ എന്നിങ്ങനെ രണ്ടു തീമുകളിലാണ് വെളിച്ച വിന്യാസം.

ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഇവന് കാൾ, ടെസ്റ്റ് നോട്ടിഫിക്കേഷൻ തുടങ്ങിയവ ഇനി മുതൽ മീറ്റർ കൺസോളിൽ തെളിയും. ഒപ്പം പരമ്പരാഗതമായി ലഭിച്ചു വന്നിരുന്ന ഹാലൊജൻ ഇൻഡിക്കേറ്റർ ഇവനിൽ എൽ ഇ ഡി ആയിട്ടുണ്ട്. ക്വിക്ക് ഷിഫ്റ്റർ ഓപ്ഷണലായി തിരഞ്ഞെടുക്കാം.
അടുത്ത മാറ്റം വരുന്നത് എ ബി എസിലാണ്. മൂന്ന് മോഡോടെയാണ് 2024 എഡിഷന് എ ബി എസ് വരുന്നത്. ആദ്യ മോഡിൽ ഇരുചക്രങ്ങളിലും എ ബി എസിൻറെ പിൻബലം ഉണ്ടെങ്കിൽ. രണ്ടാം മോഡിൽ മുന്നിൽ മാത്രവും മൂന്നാം മോഡിൽ ഇരുചക്രങ്ങളെയും സ്വാതന്ത്രമാകുകയാണ് ചെയ്യുന്നത്.
ബ്ലൂ, ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളിൽ ലഭ്യമാകുന്ന ഇവന്. യൂറോപ്പിലെ ഇപ്പോഴത്തെ വില 10,110 യൂറോയാണ് ഇന്ത്യൻ രൂപ ഏകദേശം 9.11 ലക്ഷം രൂപയുടെ അടുത്ത് വരും. യമഹക്ക് ഇന്ത്യയിൽ ബിഗ് ബൈക്കുകൾ അവതരിപ്പിക്കാൻ പ്ലാൻ ഉണ്ടെങ്കിലും, ഇവൻ എത്തുന്നില്ല.
Leave a comment