150 -250 സെഗ്മെന്റിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിൻറെ ഭാഗമായി. യമഹ തങ്ങളുടെ ബിഗ് ബൈക്കുകലിൽ നിന്ന് അകലം പാലിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഡീലർസ് മീറ്റിൽ ഇന്ത്യയിൽ എത്താൻ പോകുന്ന ബിഗ് ബൈക്കുകളെ ഷോകേസ് ചെയ്ത ചിത്രങ്ങൾ പുറത്ത് വന്നു. ആരൊക്കെയാണ് ഇന്ത്യയിൽ എത്തുന്ന ആ 5 സൂപ്പർ താരങ്ങൾ എന്ന് നോക്കിയാല്ലോ.

താഴെ നിന്ന് തുടങ്ങിയാൽ ഇന്ത്യക്കാർ ഏറെ മിസ് ചെയ്യുന്ന യമഹയുടെ ആർ 3 യുടെ വരവ് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പോയ മോഡലിൽ നിന്ന് ഡിസൈനിൽ അപ്‌ഡേഷൻ വന്നിട്ടുണ്ട്. അതിനൊപ്പം തന്നെ ബോണസ് ആയി നേക്കഡ് വേർഷൻ എം ട്ടി 03 യും വിപണിയിൽ എത്തും. ഇരുവരുടെയും എൻജിൻ പഴയതു തന്നെ, പക്ഷേ ബി എസ് 6.2 എൻജിനാകും ഇവന് ജീവൻ നൽകുന്നത് എന്ന് മാത്രം.

എൻജിൻ സ്പെക് നോക്കിയാൽ, 321 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ്. 42 പി എസ് പവറും 29.6 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന്. ഇലക്ട്രോണിക്സിൻറെ അതിപ്രസരം ഇല്ല. ഡ്യൂവൽ ചാനൽ എ ബി എസ്, എൽ ഇ ഡി ഹെഡ്‍ലൈറ്റ് എന്നീ അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രം.
അടുത്ത താരങ്ങൾക്കും സെഗ്മെന്റിന് അനുസരിച്ച് ഇലക്ട്രോണിക്സിൻറെ തലക്കനം തീരെയിയില്ലാത്തവരാണ്. എം ട്ടി 07 ഉം ആർ 7 മാണ് ആ സൂപ്പർ താരങ്ങൾ. ഇരുവർക്കും കുറച്ച് ആഡംബരം ഉള്ളത് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ ആണ്. സൗമ്യനായ 689 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിൻറെ കരുത്ത് 73.4 പി എസും ടോർക് 67 എൻ എം വുമാണ്.

ഡിസൈൻ ആർ 7 ന് നമ്മുടെ ആർ 15 വി4 മായി ഡിസൈനിൽ വലിയ സാദൃശ്യം ആണ് ഉള്ളത്. എന്നാൽ എം ട്ടി 15, എം ട്ടി 03 എന്നിവരുമായി ഡിസൈനിൽ ഒരു ബന്ധവുമില്ല എം ട്ടി 07.
എന്നാൽ ഒരാളുകൂടി എത്തുന്നുണ്ട് ഈ നിരയിലെ കൊടും ഭീകരൻ. ഇന്ത്യയിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലും ആകെ മാറിയിരിക്കുന്നു ഡിസൈൻ. എന്നാൽ എൻജിൻ പഴയ ഭീകരൻ തന്നെ. 890 സിസി, ട്രിപ്പിൾ സിലിണ്ടർ എൻജിനോട് കൂടിയ ഇവന് 119 പി എസ് കരുത്തും 93 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഈ വർഷം അവസാനത്തോടെയാകും ഇവർ വിപണിയിൽ എത്താൻ സാധ്യതയുള്ളത്. ഒ ബി ഡി 2 വിൻറെ വരവാണ് ഇവൻറെ ലോഞ്ച് വൈകിപ്പിക്കുന്നത്. ഇന്റർനാഷണൽ വിപണിയിൽ ഒ ബി ഡി 2 എത്തുന്നത് ഈ വർഷം അവസാനമാണ്. അവിടെ എത്തുന്ന മുറക്കാകും ഇന്ത്യൻ ലൗഞ്ചും ഉണ്ടാകുക.
Leave a comment