ഇന്ത്യക്കാർക്ക് എന്നും വികാരമാണ് ആർ എക്സ് 100. ഈ ഇതിഹാസം ഇനി ജനിക്കുമോ എന്ന ചോദ്യത്തിന് യമഹയുടെ മേധാവിയുടെ ഉത്തരം ഇങ്ങനെ.
ഇന്ത്യയിൽ യമഹയുടെ ജനപ്രിയ വാഹനം എന്നതിന് ഒരേ ഒരു ഉത്തരമേ ഒള്ളൂ അത് ആർ എക്സ് 100 തന്നെയാണ്. വികാരമായ ആർ എക്സ് 100 നെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിട്ട് ഇത്ര നാൾ ആയിട്ടും ഇപ്പോഴും അതൊരു വികാരമായി തുടരുന്നത് അദ്ദേഹത്തിന്റെ പെർഫോമൻസ് കൊണ്ട് തന്നെയാണ്. അതുകൊണ്ടാണ് പിൻവലിച്ച് ഇത്ര നാൾ കഴിഞ്ഞിട്ടും ആ മോഡലിന്റെ പേരിൽ പുതിയൊരു മോഡൽ ഇറക്കാഞ്ഞത്. 100 സിസി മോഡലായി അവതരിപ്പിച്ചാൽ ഇന്നത്തെ മലിനികരണ ചട്ടങ്ങൾ പ്രകാരം 4 സ്ട്രോക്ക് മോഡലായെ അവതരിപ്പിക്കാൻ സാധിക്കു. അത് ഒരിക്കലും പഴയ ആർ എക്സ് 100 നോട് നീതി പുലർത്തലാവില്ല. അതുകൊണ്ട് ആർ എക്സ് 100 എന്ന മോഡൽ ഇനി ജനിക്കിലെങ്കിലും ആർ എക്സ് സീരിസിനോട് നീതി പുലർത്തുന്ന പുതിയൊരു മോഡൽ അവതരിപ്പിക്കും. അത് കൂടുതൽ കപ്പാസിറ്റിയുള്ള ബൈക്കായിരിക്കും ആർ എക്സിന്റെ പേര് കളയാത്ത ഒരു മോഡൽ.
ഒപ്പം ഇന്ത്യയിൽ വർധിച്ചു വരുന്ന എ ഡി വി സെഗ്മെന്റിലേക്ക് യമഹയുടെ പുതിയ മോഡൽ പ്രതീഷിക്കാമോ എന്ന ചോദ്യത്തിനും ഉത്തരം പോസിറ്റീവ് ആയിരുന്നു. ഇന്ത്യയിൽ ഇപ്പോൾ 125 – 155 സിസി സെഗ്മെന്റിലേക്ക് ആണ് കൂടുതൽ ശ്രെദ്ധ പുലർത്തുന്നത്. അതുകൊണ്ട് 155 സിസി യെ അടിസ്ഥാനപ്പെടുത്തി ഒരു സാഹസിക്കൻ എത്താനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല എന്നുമാണ് യമഹയുടെ മേധാവി അറിയിച്ചിരിക്കുന്നത്.
Leave a comment