ജാപ്പനീസ് ഇരുചക്ര നിർമാതാക്കൾ എല്ലാം തങ്ങളുടെ ഹെറിറ്റേജ് മോഡലുകളെ തിരിച്ചെത്തിക്കുകയാണ്. കവാസാക്കി തങ്ങളുടെ 250, 400 സിസി 4 സിലിണ്ടർ മോഡലുകളെ തിരിച്ചെത്തിച്ചതിന് ശേഷം. ഇതാ യമഹയും ആ വഴി പിന്തുടരുകയാണ്.
യമഹയുടെ ആർ ഇസഡ് സീരിസിനെയാണ് ഇപ്പോൾ തിരിച്ചു കൊണ്ടുവരാൻ പോകുന്നത്. ആർ ഇസഡ് 250 ട്രേഡ് മാർക്ക് ചെയ്തതിന് ശേഷം ആർ ഇസഡ് 350 യാണ് ഇപ്പോൾ ട്രേഡ് മാർക്ക് ചെയ്തിരിക്കുന്നത്. രണ്ടു പേരുകളും ട്രേഡ് മാർക്ക് ചെയ്തിരിക്കുന്നത് ജന്മനാടായ ജപ്പാനിൽ തന്നെ.
ആർ ഇസഡ് 350 യെ കുറിച്ച് പറയുകയാണെങ്കിൽ ആർ ഡി 350 ഇവൻറെ പഴയ തലമുറയായി വരും. 1985 മുതൽ 1993 വരെ വില്പനക്ക് ഉണ്ടായിരുന്ന ഇദ്ദേഹത്തിൻറെ അന്നത്തെ ഹൃദയം. 347 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ട്ടു സ്ട്രോക്ക് എൻജിനായിരുന്നു. ബ്രസീൽ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഇവരുടെ വിഹാര കേന്ദ്രങ്ങൾ.
എന്നാൽ പുതിയ തലമുറയിൽ ഇവൻ എങ്ങനെ എത്തുമെന്നതിനെ കുറിച്ച് റിപ്പോർട്ടുകൾ ഇപ്പോൾ ലഭ്യമല്ല. ഇന്ത്യയിൽ എത്തുന്ന കാര്യവും സംശയമാണ്. പക്ഷേ ആർ ഇസഡ് 250 യെ ഒന്ന് നോക്കിവാകേണ്ടതാണ്. ആർ എക്സ് ബ്രാൻഡ് ഇന്ത്യയിൽ എത്തുമ്പോൾ 250 യിൽ നിന്നും പല ഘടകങ്ങളും പ്രതിക്ഷിക്കാം എന്നൊരു അണിയറ സംസാരമുണ്ട്.
Leave a comment