ഇന്ത്യയിൽ യമഹയുടെ എം ട്ടി, ആർ സീരിസിൽ ഏതാനും മോഡലുകൾ മാത്രമാണ് വിപണിയിലുള്ളത്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ 125 മുതൽ 1000 സിസി മോഡലുകൾ വരെ നിലവിലുണ്ട്. എം ട്ടി യുടെ സൂപ്പർ സ്പോർട്ട് സഹോദരനായ ആർ സീരിസിൽ പക്ഷേ ഒരാൾ മിസ്സിങ് ആണ്. അത് എം ട്ടി 09 ൻറെ എഞ്ചിനുമായി എത്തുന്ന ആർ മോഡലാണ്.
എന്നാൽ അതിന് ഒരു പരിഹാരം കാണുകയാണ് യമഹ. 2024 ൽ ആർ 9 വിപണിയിലേക്ക് എത്തിക്കുകയാണ്. മറ്റ് മോഡലുകൾ പോലെ എം ട്ടി 09 ൻറെ അതേ എൻജിൻ, സ്പെസിഫിക്കേഷൻ തന്നെയാകും ഇവനിലും കരുത്ത് പകരുന്നത്. ഡയമണ്ട് ഫ്രെമിൽ നിർമ്മിക്കുന്ന എം ട്ടി 09 ന് 890 സിസി, ട്രിപ്പിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്. 119 പി എസ് കരുത്തും 93 എൻ എം ടോർക്കും മാറ്റമില്ലാതെ ആർ 9 നിലും എത്തും.

ഇലക്ട്രോണിക്സ് നിരയിൽ ക്രൂയിസ് കണ്ട്രോൾ, 6 ആക്സിസ് ഐ എം യൂ ലീൻ സെൻസറ്റിവ് റൈഡർ എയ്ഡ്സ്, 3.5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, ക്വിക്ക് ഷിഫ്റ്റർ, എന്നിവക്കൊപ്പം ഫോർജ്ഡ് അലോയ് വീൽ, ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ എന്നിവ ഇവൻറെ മറ്റ് ഹൈലൈറ്റുകളാണ്.
ഇലക്ട്രോണിക്സ്, സ്പെസിഫിക്കേഷൻ എന്നിവ എല്ലാം അവിടെ നിന്ന് എടുത്തു. ഇനി വരാനുള്ള പ്രധാന മാറ്റം ഡിസൈനാണ്. അത് നമ്മൾ കണ്ട ആർ 7 നിലും നമ്മുടെ ആർ 15 വി 4 എന്നിവരിൽ കണ്ട ഒറ്റ കണ്ണുള്ള പുത്തൻ ഡിസൈൻ അടിസ്ഥാനമാക്കി ഒരുങ്ങുന്നത്. എന്നാൽ കുറച്ചുകൂടി ഭീകരത കൂട്ടിയാകും ആർ 9 നിൽ എത്തുന്നത്.
എന്തുകൊണ്ട് ആർ 9 വൈകി എന്ന ചോദ്യത്തിന് ഉത്തരം. യമഹ ലൈൻ ആപ്പിൽ ആർ 6 ഉണ്ടായിരുന്നു എന്നതാണ്. 600 സിസി, 4 സിലിണ്ടർ എൻജിൻ ഏകദേശം ഈ കരുത്ത് തന്നെ പുറത്തെടുക്കും എന്നതാണ്. ഒപ്പം വിലയും ഏകദേശം അടുത്ത് വരുന്നതോടെയാണ് ആർ 9 നെ യമഹ തഴഞ്ഞത്. എന്നാൽ ഹൈറേവിങ് 4 സിലിണ്ടർ മോഡലുകൾ പിടിവിട്ടതോടെ ആർ 9 ന് പച്ച കൊടി കാണിച്ചത്.
ഇതിനോടകം തന്നെ യൂറോപ്യൻ യൂണിയൻ, യൂ കെ, യൂ എസ് എ, കാനഡ, ഓസ്ട്രെലിയ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ പേര് ട്രേഡ് മാർക്ക് ചെയ്ത് കഴിഞ്ഞു.
Leave a comment