ഇന്ത്യയിൽ 400 സിസി സെഗ്മെൻറ്റിൽ വലിയ മത്സരം നടക്കുന്ന കാലമാണ്. അത് തിരിച്ചറിഞ്ഞ് അപ്രിലിയ തങ്ങളുടെ പുത്തൻ ആർ എസ് 457 നെ വച്ച് ഇന്നലെ ഒരു കളി കളിച്ചിരുന്നു. തങ്ങളുടെ ട്വിൻ സിലിണ്ടർ മോഡലിന് അത്യാകർഷണ വിലയിലാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ഹൈലൈറ്റ്സ്
- അപ്രിലിയയുടെ ചെക്ക്
- യമഹക്ക് 8 ൻറെ പണി
- സി കെ ഡിയും സി ബി യൂ വും
ഈ നിരയിൽ മത്സരിക്കാൻ എത്തുന്ന യമഹ ആർ 3, എം ട്ടി 03 എന്നിവർ. ഇന്നലെ ഈ വാർത്ത കേട്ട് കുറച്ചധികം പേടിച്ചതായാണ് റിപ്പോർട്ടുകൾ. പ്രീമിയം നിരയിൽ കുഴി മടിയനായ യമഹ. ആദ്യം തങ്ങളുടെ 300 ട്വിൻസിനെ സി ബി യൂ യൂണിറ്റായി വില്പന നടത്താനായിരുന്നു ലക്ഷ്യമിട്ടത്.
എന്നാൽ പുതിയ വാർത്ത കേട്ടതോടെ. സി ബി യൂ മാറ്റി സി കെ ഡി യൂണിറ്റാക്കാൻ പോകുന്നു എന്നാണ് അണിയറ സംസാരം. സി ബി യൂ യൂണിറ്റ് എന്നാൽ പരിപൂർണ്ണമായി വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുക എന്നും. സി കെ ഡി എന്നാൽ ഇന്ത്യയിൽ കഷ്ണങ്ങളായി കൊണ്ടുവന്ന്.

അസംബിൾ ചെയ്ത് വില്പന നടത്തുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ഉല്പാദനം കൂട്ടുന്നതിനായി സി ബി യൂ യൂണിറ്റ് ആയി വരുന്ന മോഡലുകൾക്ക്. വലിയ നികുതിയാണ് സർക്കാർ ചുമത്തുന്നത്. പക്ഷേ ഇത്തരം മോഡലുകൾ ഇറക്കുന്നതിലൂടെ കമ്പനികൾക്ക് വലിയ നിക്ഷേപം നടത്തേണ്ടി വരില്ല.
പകരം സി കെ ഡി യൂണിറ്റായി വരുന്ന മോഡലുകൾക്ക് താരതമ്യേന വില കുറവും. പക്ഷേ ഇന്ത്യയിൽ മോശമല്ലാത്ത അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപം നടത്തേണ്ടി വരും. അതുകൊണ്ടാണ് ലോ വോളിയം മോഡലുകളെ സി ബി യൂ യൂണിറ്റായി കൊണ്ടുവരുന്നത്.
അപ്രിലിയ ആർ എസ് 457 ഇന്ത്യയിൽ നിർമിക്കുന്നത് കൊണ്ട് ആ പ്രേശ്നമില്ല. യമഹ ആർ 3യും കഴിഞ്ഞ തലമുറ ഇന്ത്യയിൽ സി കെ ഡി യൂണിറ്റായാണ് വില്പന നടത്തിയിരുന്നത്. പെട്ടെന്ന് പണി തീർക്കാമെന്ന് യമഹ വിചാരിച്ചിടത്താണ് അപ്രിലിയയുടെ എട്ടിൻറെ പണി.

2017 ൽ ഇന്ത്യ വിട്ട് പോകുമ്പോൾ 3.5 ലക്ഷം രൂപയായിരുന്നു ആർ 3 യുടെ വില. കുറച്ചധികം മാറ്റങ്ങളുമായി എത്തുന്ന പുതിയ ആർ 3 ക്ക് 4.25 ലക്ഷത്തിന് അടുത്തായിരിക്കും വില പ്രതീക്ഷിക്കുന്നത്. 4 ലക്ഷത്തിന് അടുത്ത് എം ട്ടി 03 യുടെ വിലയും ഉണ്ടാകും.
- ഇന്ത്യയിൽ വൻ വിലക്കുറവുമായി ആർ എസ് 457
- റോയൽ എൻഫീൽഡ് 125 സിസി ബൈക്ക് ???
- ട്രിയംഫിനെ മലത്തി അടിച്ച് ഹാർലി.
ഡിസംബർ പകുതിയോടെ ഇരുവരും വിപണിയിൽ എത്തുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുത്ത ബ്ലൂ സ്ക്വയർ ഷോറൂമുകൾ വഴിയാകും യമഹയുടെ ട്വിൻസ് വിപണിയിൽ എത്തുന്നത്. ആർ എസ് 457 ൻറെയും ലൗഞ്ചും ഡിസംബറിൽ ഉണ്ടാകും.
Leave a comment