യമഹയുടെ സൂപ്പർ ബൈക്കുകൾ ഇതിനോടകം തന്നെ ഇന്ത്യയിൽ എത്തുമെന്ന് തിരുമാനം ആയിട്ടുണ്ട് . അതിൽ ഏറ്റവും നമ്മൾ കാത്തിരിക്കുന്നത് യമഹയുടെ ആർ 3 യും എം ട്ടി 03 യുമാണ്. ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ 2020 ആർ 3 യുമായി ഇനി വരാനിരിക്കുന്ന മോഡലിന് രൂപത്തിൽ മാറ്റങ്ങളുണ്ട്.
മുന്നിൽ ഇരട്ട ഹെഡ്‍ലൈറ്റ് തുടരുമ്പോൾ തന്നെ കുറച്ചുകൂടി ഷാർപ്പ് ആക്കിയിട്ടുണ്ട്. ഒപ്പം ഹെഡ്‍ലൈറ്റിന് നടുവിലായി ഉള്ള എയർ ഇൻട്ടെക്ക് ഇപ്പോൾ കൂടുതൽ വലുതാക്കിയിട്ടുണ്ട്. എൽ ഇ ഡി വെളിച്ചം പൊഴിക്കുന്ന ഹെഡ്‍ലൈറ്റിന് പിന്നിലായി ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളും, യൂ എസ് ഡി ഫോർക്ക് തുടങ്ങിയവയാണ് പുതിയ മാറ്റങ്ങളുടെ ലിസ്റ്റിൽ ഉള്ളത്.

സൈഡ് പാനലുകളിലും യമഹയുടെ ഡിസൈൻ കരവിരുത് പ്രകടിപ്പിച്ചപ്പോൾ. സ്പ്ലിറ്റ് സീറ്റ്, ടൈൽ സെക്ഷൻ എന്നിവയിൽ യമഹ വലിയതോതിൽ പണിയെടുത്തിട്ടില്ല. അതുപോലെ തന്നെയാണ് എൻജിൻ സൈഡിലും. ഇന്ത്യയിൽ ഉണ്ടായിരുന്ന 321 സിസി, ലിക്വിഡ് കൂൾഡ്, ഇരട്ട സിലിണ്ടർ എൻജിൻ തന്നെയാണ് ഇവന് ഇപ്പോഴും. 42 പി എസ് കരുത്തും 29.6 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ.
ബി എസ് 6.2 മലിനീകരണ ചട്ടം പാലിക്കുമ്പോൾ ചെറിയ മാറ്റങ്ങൾ പ്രതിക്ഷിക്കാം. നേക്കഡ് മോഡലിലേക്ക്
കടന്നാലും ഇതേ എൻജിൻ തന്നെയാണ് കരുത്ത് പകരുന്നത്. പക്ഷേ നേക്കഡ് വേർഷൻറെ പരിമിതികളും ഗുണങ്ങളും ഇവിടെ കാണാൻ കഴിയും.

അതിൽ ആദ്യം ഡിസൈനെടുത്താൽ, എം ട്ടി 15 നെ പോലെ രണ്ടു ഡി ആർ എല്ലും, പ്രൊജക്ടർ ഹെഡ്‍ലാംപ് രീതിയിൽ തന്നെയാണ് ഡിസൈൻ. പക്ഷേ കുറച്ചു കൂടി ഷാർപ്പ് ആണ് കക്ഷി. എയർ ഇൻട്ടേക്ക് പോലെയുള്ള ടാങ്ക് ഷോൾഡർ അങ്ങനെ എണ്ണം പറഞ്ഞ ഡിസൈൻ മാത്രമാണ് ഇവന് യമഹ നൽകിയിരിക്കുന്നത്. പിൻവശം ഇരുവരുടെയും ഒരു പോലെ തന്നെ.
പക്ഷേ അടുത്ത വലിയ മാറ്റം വരുന്നത് റൈഡിങ് ട്രൈആംഗിളിലാണ്. കുറച്ചു കൂടി നഗര തിരക്കിൽ ഓടിച്ച് നടക്കാനും ദൈന്യദിന ആവശ്യങ്ങൾക്ക് പുലി എം ട്ടി ആണെങ്കിൽ. ആർ 3 യും റൈഡിങ് കംഫോർട്ടിൽ മോശമല്ല. എന്നാൽ സൂപ്പർ സ്പോർട്ട് കൂടുതൽ തിളങ്ങുന്നത് ഹൈവേയിലും ട്രാക്കിലുമാണ്.

ഇനി ലോഞ്ച് തീയതി നോക്കിയാൽ. സെപ്റ്റംബറിൽ എത്തുമെന്നാണ് ചില ഭാഗത്ത് നിന്നുള്ള വിവരങ്ങൾ. എന്നാൽ ഇപ്പോഴും ഇന്റർനാഷണൽ മാർക്കറ്റിൽ യൂറോ 5.2 (ബി എസ് 6.2) വേർഷൻ എത്തിയിട്ടില്ല. ഈ വർഷം അവസാനത്തോടെ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവിടെ എത്തിയതിന് ശേഷം മാത്രമാണ് ഇവനെ ഇന്ത്യയിൽ പ്രതീക്ഷിക്കാവൂ.
വില നോക്കിയാൽ, 2020 ൽ ഇന്ത്യയിൽ നിന്ന് പിൻവാങ്ങുമ്പോൾ ആർ 3 ക്ക് വില 3.51 ലക്ഷം ആയിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം ഇവന് വില പ്രതീഷിക്കുന്നത് 4.25 മുതൽ 4.5 ലക്ഷം വരെയും. നേക്കഡ് വേർഷന് വില 4 മുതൽ 4.25 ലക്ഷം രൂപവരെയാണ്. നിങ്ങൾ പ്രതീക്ഷിക്കുന്ന വിലയും നമ്മുടെ ഫേസ്ബുക് ഇൻസ്റ്റ പേജുകളിലൂടെ അറിയിക്കുമല്ലോ.
Leave a comment