ഇന്ത്യയിൽ ഒരിടവേളക്ക് ശേഷം യമഹ തങ്ങളുടെ ബിഗ് ബൈക്കുകളുമായി എത്തുകയാണ്. അതിൽ ഏറ്റവും പ്രതീക്ഷയുള്ള മോഡലാണ് യമഹ ആർ 3. ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള മോഡൽ ഇതിനോടകം തന്നെ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി കഴിഞ്ഞു.
2022 എഡിഷനുമായി വലിയ മാറ്റമില്ലാതെ എത്തുന്ന മോഡലിന് പുതുതായി കിട്ടിയിരിക്കുന്നത്. യമഹയുടെ പാരമ്പരഗതമായി കിട്ടിയിരിന്ന ഹാലൊജൻ ഇൻഡിക്കേറ്റഴ്സിന് പകരം എൽ ഇ ഡി ഇൻഡിക്കേറ്റർ ആണ്. ഒപ്പം തൃശൂർ പൂരത്തിന് കുട മാറുന്നത് പോലെ പുതിയ നിറവും എത്തിയതോടെ മാറ്റങ്ങളുടെ ലിസ്റ്റ് അവസാനിപ്പിക്കുകയാണ്.
ഇതിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും ഇന്ത്യൻ വേർഷന് യമഹ കൊണ്ടുവരാൻ സാധ്യതയില്ല. 4.25 ലക്ഷത്തിന് അടുത്ത് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്ന മോഡലിൻറെ ഫീച്ചേഴ്‌സ് ലിസ്റ്റ് എടുത്താൽ. ആർ 15 സീരിസിൻറെ താഴെയാണ് നിൽപ്. ട്ടി എഫ് ട്ടി ഡിസ്പ്ലേ, ട്രാക്ഷൻ കണ്ട്രോൾ എന്നിവ പുത്തൻ ആർ 3 യിൽ ഉണ്ടാകാൻ സാധ്യതയില്ല.
എന്നാൽ സ്ലിപ്പർ ക്ലച്ച്, ട്രാക്ഷൻ കണ്ട്രോൾ, എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ഡ്യൂവൽ ചാനൽ എ ബി എസ് തുടങ്ങിയ ഫീച്ചേഴ്സ് ഇവനിൽ ഉണ്ടാകും. എൻജിൻ 321 സിസി, ഇരട്ട സിലിണ്ടർ എൻജിന് കരുത്ത് 42 എച്ച് പി യും 29.5 എൻ എം ടോർക്കുമാണ്. സസ്പെൻഷൻ യൂ എസ് ഡി ഫോർക്, മോണോ സസ്പെൻഷൻ ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ എന്നിങ്ങനെ നീളുന്നു കുഞ്ഞു ഹൈലൈറ്റുകളുടെ നിര. ഈ വർഷം അവസാനമായിരിക്കും ഇവൻ വിപണിയിൽ എത്താൻ സാധ്യത.
Leave a comment