യമഹ കുറച്ചധികം നാളുകളായി തങ്ങളുടെ പ്രീമിയം ബിഗ് ബൈക്കുകളിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ തിരിച്ചു വരവ് ഗംഭീരമാകാൻ ഒരുങ്ങുന്ന യമഹ. അഞ്ചോളം മോഡലുകളാണ് ഇന്ത്യയിലേക്ക് ഊഴം കാത്ത് നിൽക്കുന്നത്. അതിൽ കുഞ്ഞന്മാരായ യമഹ ആർ 3, എം ട്ടി 03 എന്നിവരുടെ ലോഞ്ച് ഏകദേശം തീരുമാനം ആയിട്ടുണ്ട്.
വരുന്ന ഫെസ്റ്റിവൽ സീസൺ ലക്ഷ്യമിട്ട് ജൂലൈ അവസാനമോ, ഓഗസ്റ്റ് ആദ്യമോ ആയിരിക്കും യമഹയുടെ 300 ട്വിൻസ് ഇന്ത്യയിൽ എത്തുക. ബാക്കി ആർ 7, എം ട്ടി 07, എം ട്ടി 09 എന്നിവരുടെ ലൗഞ്ചിനെ കുറിച്ച് ഇപ്പോൾ വിവരം ഇല്ലെങ്കിലും. അധികം വൈകാതെ തന്നെ ഇവരെയും പ്രതിക്ഷിക്കാം.

ഇതിനൊപ്പമുള്ള സന്തോഷ വാർത്ത എന്തെന്നാൽ. യമഹയുടെ പ്രീമിയം മോഡലുകൾ കൂടുതൽ ആക്സസ് ആകുന്നു എന്നുള്ളതാണ്. യമഹയുടെ പ്രീമിയം ഷോറൂം നെറ്റ്വർക്ക് ആയ ബ്ലൂ സ്ക്വാർ ഡബിൾ സെഞ്ച്വറി അടിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.
2023 അവസാനമുബോളെക്കും ട്രിപ്പിൾ സെഞ്ച്വറിയിലേക്ക് ഏതാനാണ് യമഹയുടെ പ്ലാൻ. ഇതോടെ പ്രീമിയം താരങ്ങൾക്ക് കൂടുതൽ വില്പന നടത്താൻ സാധിക്കുമെന്നാണ് യമഹയുടെ വിലയിരുത്തൽ.
- ആയുധം കുറച്ചു കൂടി മൂർച്ച വരുത്തി നിൻജ 300
- യമഹ ആർ ഇസഡ് 350 തിരിച്ചെത്തുന്നു
- സി ബി ആർ 250 ആർ ആറും ഇന്ത്യയിലേക്ക്
- ഇരട്ടസിലിണ്ടർ യുദ്ധം
ആർ 3 യുടെ എതിരാളി നിൻജ 300 ന് കേരളത്തിൽ വെറും രണ്ടു ഷോറൂമും. ഹോണ്ട, ബിഗ് വിങ്ങിന് 18 ഓളം ഷോറൂമും, യമഹ ബ്ലൂ സ്ക്വാറിന് 8 ഷോറൂമുകളാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.
Leave a comment