യമഹ ഒരിടവേളക്ക് ശേഷം തങ്ങളുടെ ബിഗ് ബൈക്കുകളെ കളത്തിൽ ഇറക്കുകയാണ്. അതിനായി അഞ്ചു മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. അതിൽ നമ്മൾ ഏറ്റവും കാത്തിരിക്കുന്ന ആർ 3, എം ട്ടി 03 യുടെ ഗുഡും ബാഡ് ന്യൂസും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
ആദ്യം നല്ല വാർത്തയിൽ നിന്ന് തുടങ്ങാം. യമഹയുടെ കുഞ്ഞൻ ബിഗ് ബൈക്കുകളുടെ ബുക്കിംഗ് ചില യമഹ ഷോറൂമുകൾ എടുത്തു തുടങ്ങി. 1,000 മുതൽ 10,000 രൂപ വരെ കൊടുത്ത് ബുക്ക് ചെയ്യാം. അൺ ഒഫീഷ്യലി ആണെങ്കിൽ കൂടി ഷോറൂമിൽ നിന്ന് കിട്ടുന്നതനുസരിച്ച്. 2023 ജൂൺ, ജൂലൈ ഓടെ ഇരുവരും വിപണിയിൽ എത്തും. മൂന്ന് മാസം വെയ്റ്റിംഗ് പീരീഡ് ആണ് ഉണ്ടാക്കുക.

അങ്ങനെ ഗുഡ് ന്യൂസിൻറെ സമയം കഴിഞ്ഞെങ്കിൽ ഇനി ബാഡ് ന്യൂസിൻറെ സമയമാണ്. കേരളത്തിൽ 300 ട്വിൻസിൻറെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ഇപ്പോഴത്തെ വിവരം അനുസരിച്ച് ഒഫീഷ്യൽ ലൗഞ്ചിന് ശേഷം മാത്രമാണ് കേരളത്തിൽ ബുക്കിംഗ് ആരംഭിക്കു.
കേരളത്തിൽ എല്ലാ ഷോറൂമുകളിലും യമഹയുടെ ബിഗ് ബൈക്കുകൾ ലഭ്യമാകില്ല. പ്രീമിയം ശൃംഖലയായ ബ്ലൂ സ്ക്വയർ വഴിയായിരിക്കും സെയിൽസ് സർവീസ് ഉണ്ടാക്കുക. കേരളത്തിൽ ആലപ്പുഴ, കൊച്ചി, കോഴിക്കോട്, ഇടുക്കി, കൊല്ലം, തിരുവല്ല എന്നി നഗരങ്ങളിലാണ് ഇപ്പോൾ ബ്ലൂ സ്ക്വയർ ഷോറൂമുകൾ ഉള്ളത്.
Leave a comment