യമഹയുടെ ബിഗ് ബൈക്കുകൾ ഇന്ത്യയിൽ എത്തുന്ന കാര്യം തീരുമാനമായിട്ടുണ്ട്. പക്ഷേ എന്നെത്തുമെന്ന് കൃത്യമായ സമയം യമഹ അറിയിച്ചിട്ടില്ല. എന്നാൽ ഇതിൻറെ ചുവട് പിടിച്ച് അവസാനം എത്തിയ വാർത്ത ഈ ഉത്സവകാലത്തിന് മുൻപ് എത്തുമെന്നാണ്.
എന്നാൽ ഇനിയും വൈകുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 2023 മുതൽ മാർച്ച് 2024 വരെയുള്ള മാസങ്ങളിലാണ് പുത്തൻ 300 ട്വിൻസ് ഇന്ത്യയിൽ എത്തുന്നത്. ഇതിനൊപ്പം ഒരു സന്തോഷ വാർത്തയും പുറത്ത് വരുന്നുണ്ട്.

ആദ്യം എത്തുന്ന ആർ 3, എം ട്ടി 03 മോഡലുകൾ ഇന്തോനേഷ്യയിൽ നിന്ന് സി ബി യൂ യൂണിറ്റായാണ് എത്തുന്നത്. ഡിമാൻഡ് അനുസരിച്ച് ഇന്ത്യയിൽ പാർട്സുകളായി കൊണ്ട് വന്ന്. സി കെ ഡി യൂണിറ്റായി വില്പന നടത്താനും യമഹക്ക് പ്ലാനുണ്ട്.
അതുകൊണ്ട് തന്നെ ആദ്യം എത്തുന്ന യൂണിറ്റുകൾക്ക് വില കൂടുകയും. അതുകഴിഞ്ഞെത്തുന്ന മോട്ടോർസൈക്കിളുകൾക്ക് വില കുറയാനാണ് സാധ്യത തെളിയുന്നത്. എതിരാളിയായ നിൻജ 300 പോലെ തന്നെ. ഇരുവർക്കും 321 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് ജീവൻ പകരുന്നത്.
- എം ട്ടി 15 ൻറെ ഓൺ റോഡ് പ്രൈസ്
- ആയുധം കുറച്ചു കൂടി മൂർച്ച വരുത്തി നിൻജ 300
- ഇനി യമഹയുടെ ബിഗ് ബൈക്കിൻറെ വരവാണ്
എം ട്ടി ക്ക് 4 ലക്ഷവും ആർ 3 ക്ക് 4.25 ലക്ഷവുമാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില. നേരിട്ടുള്ള എതിരാളി നിൻജ 300 ആണ്.
Leave a comment