കുഞ്ഞൻ ബൈക്കുകളുടെ ആരാധകരായ എല്ലാവർക്കും ഇഷ്ട്ടമുള്ള സ്ഥലമാണ് ഇൻഡോനേഷ്യ. കുഞ്ഞൻ മോഡലുകളിൽ ഞെട്ടിക്കുന്ന എൻജിനുകളാണ് ഈ മാർക്കറ്റിൻറെ പ്രത്യകത. അങ്ങനെ ആർ 15 ൻറെ വേർഷൻ 3 ഇന്ത്യയിൽ എത്തുന്നതിന് മുൻപ് ഇവിടെ എത്തിയിരുന്നു. എത്തിയപ്പോൾ വമ്പൻ ഹിറ്റായ വി 3 യുടെ മികച്ച പ്രതികരണം കാരണം നാലാം തലമുറ ആദ്യം എത്തിയത് ഇന്ത്യയിലാണ്.
എന്നാൽ ഇപ്പോൾ 2023 എഡിഷനിൽ യമഹ ആർ 15 വി4 ന് ഇന്തോനേഷ്യയിൽ പുതിയ നിറം. ഗ്രേ പെയിന്റ് ൽ നിയോൺ ഗ്രീൻ സ്റ്റിക്കർ വർക്കാണ് ഇവന് നൽകിയിരിക്കുന്നത്. ഇതിനൊപ്പം സ്റ്റാൻഡേർഡ് നിറങ്ങളിലും ഇന്ത്യൻ മോഡലുമായി മാറ്റങ്ങളുണ്ട്. ഇന്റർനാഷണൽ മാർക്കറ്റിൽ ആർ 125 ന് വന്നിരിക്കുന്ന ബ്ലാക്ക് തീം മും, യമഹയുടെ സ്വന്തം ബ്ലൂ വും അവിടെയുണ്ട്. പ്രീമിയം വാരിയൻറ്റ് ആയ ആർ 15 എം, ആർ 15 വി4 വേൾഡ് ജി പി എഡിഷൻ എന്നിവരും മാറ്റമില്ലാതെ തുടരുമ്പോൾ ഇന്ത്യയിൽ ഉള്ള മോട്ടോ ജി പി എഡിഷൻ അവിടത്തെ മാർക്കറ്റിൽ ഇല്ല.

രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും എൻജിൻ സ്‌പെകിൽ ചെറിയ മുൻതൂക്കം ഇൻഡോനേഷ്യൻ മോഡലിനുണ്ട്. 19.3 പി എസ് പവറും 14.7 എൻ എം ടോർക്കും ഉല്പാദിപ്പിക്കും അവിടെ. സ്ലിപ്പർ ക്ലച്ച്, ബ്ലൂ ട്ടുത്ത് കണക്റ്റിവിറ്റി എന്നിവ സ്റ്റാൻഡേർഡ് ആണെങ്കിലും എ ബി എസ് സ്റ്റാൻഡേർഡ് മോഡലുക്കൾക്കില്ല. പ്രീമിയം വാരിയന്റുകൾക്ക് ഡ്യൂവൽ ചാനൽ എ ബി എസും നൽകിയിട്ടുണ്ട്.
വില സ്റ്റാൻഡേർഡ് മോഡലിന് ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 2.10 ലക്ഷവും എമ്മിന് 2.35 ലക്ഷവും ജി പി എഡിഷന് 2.38 ലക്ഷവുമാണ് ഇൻഡോനേഷ്യയിലെ എക്സ് ഷോറൂം വില. ഇന്ത്യയിൽ ഏറെ ആരാധകരുള്ള എക്സ് എസ് ആർ 155 നും പുതിയ നിറം അവിടെ എത്തിയിട്ടുണ്ട്. പക്ഷേ ഈ നിറങ്ങളിൽ പലതും ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്.
Leave a comment