യമഹയുടെ ബി എസ് 6.2 മോഡലുകളുടെ ലൗഞ്ചിനിടയിൽ കാണാതെ പോയ രണ്ടു മോഡലുകളാണ് ആർ 15 എസും, എഫ് സി 25 ഉം ഇരുവരും പുതിയ കാലത്തിലേക്ക് എത്തില്ല എന്ന് വിചാരിച്ചിടത്താണ് ആർ 15 എസിൻറെ കടന്ന് വരവ്.
ആർ 15 ൻറെ പ്രായോഗിക മോഡലാണ് എസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നാം തലമുറ എസിന് ഒന്നാം തലമുറ ആർ 15 മായിരുന്നു സാമ്യമെങ്കിൽ ഇപ്പോഴുള്ള മോഡലിന് നമ്മുടെ വി 3 യുമായാണ് സാമ്യം.
എന്നാൽ എസിൻറെ മാറ്റങ്ങൾ നോക്കിയാൽ ഒറ്റ പീസ് സീറ്റ് ആണ് മെയിൻ. കൂടുതൽ കംഫോർട്ട് തരുമെന്നാണ് യമഹയുടെ അവകാശവാദം. ഒപ്പം പുതിയ പുതിയ മീറ്റർ കൺസോൾ എത്തിയിട്ടുണ്ടെങ്കിലും. മറ്റ് മോട്ടോർസൈക്കിലുകളുടേത് പോലെ ട്രാക്ഷൻ കണ്ട്രോൾ ഇവനില്ല. എന്നാൽ സ്ലിപ്പർ ക്ലച്ച്, വി വി എ തുടങ്ങിയ ടെക്നോളജി ഇവനിൽ ഇപ്പോഴും തുടരുന്നുണ്ട്.
വേറെയൊരു മാറ്റം ഉള്ളത് എൻജിൻ ഔട്പുട്ടിലാണ്. ആർ 15 വി 4 ന് 18.4 പി എസും ടോർക് 14.2 എൻ എം ആണെങ്കിൽ ആർ 15 എസിന് 18.6 പി എസും ടോർക് 14.1 എൻ എം വുമാണ്. രണ്ടു നിറങ്ങളിൽ ലഭ്യമാക്കുന്ന മോഡലിന് 1.65 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില. വി 4 ൻറെ വില തുടങ്ങുന്നത് 1.8 ലക്ഷം രൂപയിലാണ്
വിലക്കുറവുമായി എം ട്ടി 15 വേർഷൻ 2
Leave a comment