ഇന്ത്യയിൽ പുതിയ മലിനീകരണ നിയമമായ ബി എസ് 6 വേർഷൻ 2 എത്തുകയാണ്. അതിന് മുൻപ് തന്നെ തങ്ങളുടെ മോട്ടോർസൈക്കിളുകൾ അതിന് ചേരുന്ന വിധത്തിൽ ഒരുക്കുകയാണ് വാഹന നിർമ്മാതാക്കൾ. ആദ്യ ബി എസ് 6.2 മോഡലായി ആക്റ്റീവ എത്തിയെങ്കിലും. ബൈക്കിൽ ഒന്നാമത് പിടിച്ചെടുക്കാനാണ് യമഹയുടെ പ്ലാൻ. അതിനായി അപ്ഡേറ്റ് ചെയ്ത മോഡലുകൾ വിപണയിൽ എത്തിക്കാനുള്ള ഡേറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.
യമഹയുടെ ആർ സീരിസിൽ നിന്ന് തന്നെ തുടങ്ങാം. ആർ സീരീസിന് 150 സിസിവേർഷൻ ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും. യൂറോപ്പിൽ 125 സിസി എൻജിനുമായാണ് വില്പന നടത്തുന്നത്. എന്നാൽ ഇതിനോടകം തന്നെ ഇന്റർനാഷണൽ മാർക്കറ്റിൽ 2023 എഡിഷൻ നിലവിൽ വന്നിട്ടുണ്ട്. ഇത് രണ്ടും സമം ചേർത്താണ് യമഹ ആർ 15 വി 4 2023 എഡിഷൻ ഇന്ത്യയിൽ എത്തിക്കുന്നത്. എന്നാൽ ഇന്ത്യൻ വേർഷനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് താനും.
അങ്ങനെ പുതിയ നിറം ഇന്തോനേഷ്യൻ മാർക്കറ്റിൽ നിന്ന് എടുത്തത് ഇന്ത്യയിൽ സ്പോട്ട് ചെയ്തിട്ടിട്ടുണ്ട്. ഗ്രേ നിറം അവിടെ നിന്ന് എടുത്തപ്പോൾ നിയോൺ ഗ്രീൻ ആയിരുന്നു അവിടെത്തെ സ്റ്റിക്കർ, അലോയ് എന്നിവയുടെ നിറങ്ങളെങ്കിൽ. ഇന്ത്യൻ വേർഷനിൽ അത് മഞ്ഞ നിറത്തിലേക്ക് വഴി മാറിയിട്ടുണ്ട്.

ഇനി അടുത്ത മാറ്റംഎത്തിയിരിക്കുന്നത് യൂറോപ്പിൽ നിന്നാണ്. ബി എസ് 6.2 മുതൽ എൽ സി ഡി ക്ക് പകരം ട്ടി എഫ് ട്ടി മീറ്റർ കൺസോൾ ആണ്. ഇന്ത്യയിൽ എത്തുന്ന പുതിയ ട്ടി എഫ് ട്ടി യൂണിറ്റിലെ ഇന്റെർഫൈസ് പക്ഷേ മാറ്റം വരുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ മീറ്റർ കൺസോളിയിൽ ട്രാക്ഷൻ കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവക്കൊപ്പം മറ്റ് അടിസ്ഥാന വിവരങ്ങളും കൂടുതൽ പൊലിമയോടെ പുതിയ എഡിഷനിലും കാണാം.
ഫെബ്രുവരി 13 നായിരിക്കും പുതിയ പ്രകൃതി സൗഹാർദ ആർ 15 വി 4 ഇന്ത്യയിൽ എത്തുന്നത്. എന്നാൽ പോക്കറ്റിന് അത്ര സൗഹാർദമാക്കില്ല എന്നാണ് വിലയിരുത്തൽ. ഏകദേശം 10,000 രൂപയുടെ മുകളിൽ ഇവൻറെ വില ഉയരും. ഇപ്പോൾ 1.82 മുതൽ 1.95 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില.
Leave a comment