മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ഒരു വർഷത്തോളം എടുത്തു ഇന്ത്യയിൽ എത്താൻ. എന്നാൽ വി 3 വൻവിജയമായ സാഹചര്യത്തിൽ 2021 ൽ ഇന്റർനാഷണൽ മാർക്കറ്റുകളെ പിന്തള്ളി നാലാം തലമുറ ആദ്യം എത്തിയത് ഇന്ത്യയിലാണ്.
വി4 ൻറെ പ്രധാന മാറ്റം ഡിസൈനിലായിരുന്നു. അന്നുവരെ യമഹയുടെ ആർ സീരിസിലെ ഇരട്ട കണ്ണുകൾ പോലെയുള്ള ഹെഡ്‍ലൈറ്റിൽ നിന്ന് വലിയ മാറ്റം വരുത്തുകയാണ് യമഹ ചെയ്തത്. ആർ 1 ൽ താഴോട്ട് പോയ ഹെഡ്‍ലൈറ്റ്. പുതിയ ആർ 7 നിൽ എത്തിയപ്പോൾ ഒറ്റ ഹെഡ്‍ലൈറ്റായി മാറി.
ആ ഡിസൈൻ പിന്തുടർന്നാണ് സിംഗിൾ ബൈ ഫങ്ക്ഷണൽ ക്ലാസ്സ്-ഡി എൽ ഇ ഡി ഹെഡ്‍ലൈറ്റുമായി വി 4 എത്തുന്നത്. അടുത്ത തലമുറയിലെ ഓരോ ആർ മോഡലുകൾക്കും ഈ ഹെഡ്‍ലൈറ്റിൻറെ ഇൻസ്പിരേഷൻ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഒപ്പം വി3 യിൽ വെട്ടി കുറക്കലുകൾക്ക് വലിയ പഴി കേട്ട യമഹ. ഇത്തവണ എല്ലാം പരിഹരിച്ചാണ് ഇവനെ അവതരിപ്പിക്കുന്നത്. യൂ എസ് ഡി ഫോർക്ക്, കൂടുതൽ കരുത്തുള്ള ഷാസി, ട്രാക്ഷൻ കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റർ എന്നിവ പുതുതായി എത്തിയതിനൊപ്പം. പഴയ ഹൈലൈറ്റുകളായ ഡ്യൂവൽ ചാനൽ എ ബി എസ്, സ്ലിപ്പർ ക്ലച്ച് പുതിയ മോഡലിൽ നിലനിർത്തി.
എന്നാൽ ഫീച്ചേഴ്‌സിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായപ്പോൾ തന്നെ. പെർഫോമൻസ് നമ്പറുകളിൽ ചെറിയ കുറവുകൾ ഉണ്ടായി. 2020 ൽ ബി എസ് 6 ൽ എത്തിയപ്പോൾ 1 ബി എച്ച് പി കുറവിനൊപ്പം ( .2 ) കൂടി കുറഞ്ഞ്. 18.1 എച്ച് പി യും ടോർക് 14.2 എൻ എമ്മിലും എത്തിയിരുന്നു.
ഇതിനൊപ്പം 10,000 രൂപയുടെ വർദ്ധനയാണ് വി 3 യിൽ നിന്ന് വി4 ലേക്ക് എത്തിയപ്പോൾ ഉണ്ടായത്. ഒപ്പം ആർ 15 എം എന്ന ട്ടോപ്പ് വാരിയന്റിന് ഒരു 10,000 രൂപ കൂടി അധികം നൽകണം. 1.68 മുതൽ 1.78 ലക്ഷം രൂപയായിരുന്നു ഇവൻറെ 2021 ലെ എക്സ് ഷോറൂം വില.
വിലയിൽ ഇത്ര വർദ്ധന ഉണ്ടായിട്ടും യമഹ ആർ 15 ന് വില്പനയിൽ ഇടിവൊന്നും ഉണ്ടായില്ല. 150 സിസി യിൽ ഇന്ത്യയിൽ കിട്ടുന്ന ലോകോത്തര താരം തന്നെയായിരുന്നു ആർ 15 വി 4. എന്നാൽ ആർ 15 വി4 ന് മികച്ച പ്രതികരണം കിട്ടുമ്പോൾ തന്നെ യമഹയുടെ മറുഭാഗത്ത് ചില പൊട്ടിത്തെറികൾ നടക്കുന്നുണ്ടായിരുന്നു.
Leave a comment