ഇന്ത്യയിൽ വലിയൊരു വാർത്തയാണ് യമഹയുടെ ഡീലർഷിപ്പ് മീറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ഏറെ നാളായി പുറത്ത് നിൽക്കുന്ന യമഹയുടെ പ്രീമിയം മോഡലുകൾ ഇന്ത്യയിൽ എത്തുന്നു. 5 മോഡലുകളാണ് ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതേ വേദിയിൽ തങ്ങളുടെ പ്രീമിയം കുഞ്ഞൻ മോഡലുകൾക്കും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് യമഹ.
യമഹയുടെ ബി എസ് 6.2 ലോഞ്ച് കഴിഞ്ഞ് ചൂടാറും മുൻപാണ് പുതിയ മാറ്റങ്ങളുമായി ആർ 15 ഉം എത്തുന്നത്. ആദ്യം ആർ 15 വി 4 ൽ തുടങ്ങിയാൽ പുതിയ വെളുപ്പ് നിറമാണ് ആദ്യ മാറ്റം. ഒപ്പം കെ ട്ടി എം മോഡലുകൾ പോലെ ഓറഞ്ച് അലോയ് വീലും എത്തിയിട്ടുണ്ട്.
മെക്കാനിക്കലിയും മാറ്റങ്ങളുണ്ട് പുതിയ നിറത്തിന്. ഏറ്റവും താഴെയുള്ള നിറമല്ല പുതിയ ഗ്ലോസി വൈറ്റ്. യമഹയുടെ നിറമായ റേസിംഗ് ബ്ലൂവിനൊപ്പമാണ് ഈ പുതിയ നിറത്തിൻറെ സ്ഥാനം. അതുകൊണ്ട് തന്നെ ക്വിക്ക് ഷിഫ്റ്റർ ഇവന് സ്റ്റാൻഡേർഡ് ആണ്.
വില നോക്കിയാൽ ഈ നടുക്കഷ്ണങ്ങൾക്ക് വില 1.88 ലക്ഷം രൂപയാണ് ( ഗ്ലോസി വൈറ്റ് // റേസിംഗ് ബ്ലൂ ). ഏറ്റവും അഫൊർഡബിൾ നിറങ്ങളായ മെറ്റാലിക് റെഡ് 1.8 ലക്ഷവും. അതിന് മുകളിലുള്ള ഡാർക്ക് നൈറ്റിന് 1.81 ലക്ഷവുമാണ് കേരളത്തിലെ എക്സ് ഷോറൂം വില. ഇവർക്കൊന്നും എൽ ഇ ഡി ഇൻഡിക്കേറ്റർ ഇല്ല. താഴെത്തെ രണ്ടു നിറങ്ങൾക്ക് ക്വിക്ക് ഷിഫ്റ്ററും ഇല്ല. നടുകഷ്ണത്തിനൊപ്പം ട്ടി എഫ് ട്ടി മീറ്റർ കൺസോളും, എൽ ഇ ഡി ഇൻഡിക്കേറ്റർസും കൂടി എത്തുന്ന എം വാരിയന്റിന് വില 1.96 ലക്ഷം രൂപയാണ്.
Leave a comment