ഞായറാഴ്‌ച , 4 ജൂൺ 2023
Home Web Series കൊടുക്കാറ്റായി ആർ 15 വി 3
Web Series

കൊടുക്കാറ്റായി ആർ 15 വി 3

മൂന്നാം തലമുറ ഇന്ത്യയിലേക്ക്

yamaha r15 v3 launched
yamaha r15 v3 launched

2016 ഓടെ ആർ 15 ൻറെ മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ പരീക്ഷണം ഓട്ടം തുടങ്ങിയിരുന്നു. പുതിയ കാലത്തിന് അനുസരിച്ചുള്ള എൽ ഇ ഡി ഹെഡ്‍ലൈറ്റ്, യൂ എസ് ഡി ഫോർക്ക്, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ യമഹയുടെ ആർ, ഡി എൻ എ യിലുള്ളഷാർപ്പ് ഡിസൈൻ. എന്നിങ്ങനെ എല്ലാം കൊണ്ടും പുതിയ കാലത്തിന് അനുസരിച്ചുള്ള മോഡലായി ആർ 15 വേർഷൻ 3.

2017 ഓടെ ഗ്ലോബൽ ലൗഞ്ചും ഉണ്ടായി. മോട്ടോ ജി പി ഇതിഹാസം വാലറ്റിനോ റോസ്സിയാണ് ഇവനെ അവതരിപ്പിച്ചത്. 150 സിസി, ലിക്വിഡ് കൂൾഡ് എൻജിനിൽ നിന്ന് കപ്പാസിറ്റി കൂട്ടി 155 സിസി, സിംഗിൾ സിലിണ്ടർ, വി വി എ ടെക്നോളജി കൂടി എത്തിയതോടെ കരുത്ത് 19 പി എസിലേക്ക് എത്തി. എന്നാൽ ടോർകിൽ വർദ്ധന ഉണ്ടായില്ല. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻ. മണിക്കൂറിൽ 150 കിലോ മീറ്ററിന് മുകളിൽ വേഗത കൈവരിക്കുന്നു എന്ന് കൂടി കേട്ടപ്പോൾ എല്ലാവരും മൂക്കത്ത് കൈവച്ചു പോയി.

ഇന്റർനാഷണൽ മാർക്കറ്റിൽ മോഡലിന് മികച്ച പ്രതികരണം ലഭിച്ചതോടെ ഇന്ത്യക്കാരും ത്രില്ലിലായി. ഗ്ലോബൽ ലോഞ്ച് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 2018 ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിലേക്കുള്ള എൻട്രി. ആർ 15 വേർഷൻ 3 യുടെ ഇന്ത്യൻ വേർഷൻ കണ്ടപ്പോഴും എല്ലാവരും ഞെട്ടി. ഇന്റർനാഷണൽ വേർഷൻറെ പല ഘടകങ്ങളും ഇന്ത്യൻ വേർഷനിൽ വെട്ടി കുറച്ചിരുന്നു യമഹ.

യൂ എസ് ഡി ഫോർക്കിന് പകരം ടെലിസ്കോപിക് സസ്പെൻഷൻ, ഐ ആർ സി ടയറിന് പകരം എം ആർ എഫ് , ചെറിയ പിൻ ഡിസ്ക് ( ആർ 15 വേർഷൻ 2 ലേത് തന്നെ), അലൂമിനിയം ഫൂട്ട്പെഗുകൾക്ക് പകരം സ്റ്റീൽ ഫൂട്ട്പെഗ്, എന്നിവയാണ് വില കുറയ്ക്കാനായി യമഹ വരുത്തിയ മാറ്റങ്ങൾ.

ഇതിനൊപ്പം ഇന്ത്യൻ റോഡുകൾക്ക് അനുസരിച്ചുള്ള അധിക ഗ്രൗണ്ട് ക്ലീറൻസ്, ടോർക്കിൽ ചെറിയ വർദ്ധന, സാരി ഗാർഡ്, ടയർ ഹഗർ എന്നി മാറ്റങ്ങളും ഉണ്ടായിരുന്നു. 1.25 ലക്ഷം രൂപയായിരുന്നു അന്ന് ആർ 15 വി 3 യുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില.

150 സിസി മോഡലുകളെ വച്ച് നോക്കിയാൽ വില കുറച്ചു കൂടുതൽ ആണെങ്കിലും. ഇന്ധനക്ഷമത കണ്ടാൽ കമ്യൂട്ടർ 150 സിസി കളെ വെട്ടിച്ചതോടെ വില്പനയിൽ കൊടും കാറ്റായി ആർ 15 വി 3. ഈ മാർക്കറ്റ് പിടിച്ചെടുക്കാൻ യൂറോപ്പിൽ നിന്ന് ചിലർ എത്തുന്നുണ്ട് നാളെ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇന്ത്യക്കാരുടെ കൈയിലുള്ള വമ്പന്മാർ

ലോക വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മോഡലുകൾ അത്ര മികച്ചതല്ല എന്ന് നമുക്ക്‌ എല്ലാവർക്കും അറിയാം. ഡിസൈൻ,...

വിദേശ മാർക്കറ്റിനെ പിന്നിലാക്കി ഇന്ത്യൻ കരുത്ത്

മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ഒരു വർഷത്തോളം എടുത്തു ഇന്ത്യയിൽ എത്താൻ. എന്നാൽ വി...

സി ബി ആറിന് ശേഷം പൊരിഞ്ഞ പോരാട്ടം

ഇന്ത്യയിൽ ആർ 15 ൻറെ വില്പന തടിച്ചു കൊഴുത്തപ്പോൾ. ആ മാർക്കറ്റ് ലക്ഷ്യമിട്ട് എത്തിയതാണ് ഡ്യൂക്ക്...

ഇന്ത്യക്കാർക്ക് വേണ്ടത് കൊടുത്ത് യമഹ

2011 ൽ ആർ 15 വേർഷൻ 2 അവതരിപ്പിച്ചത് ഒരു തുടക്കമായിരുന്നു. ഇന്ത്യയിൽ എൻട്രി ലെവൽ...