ഇന്ത്യയിൽ ആർ 15 ൻറെ വില്പന തടിച്ചു കൊഴുത്തപ്പോൾ. ആ മാർക്കറ്റ് ലക്ഷ്യമിട്ട് എത്തിയതാണ് ഡ്യൂക്ക് മേക്കർ കെ ട്ടി എം. എന്നാൽ 150 സിസി മോഡലയല്ല കെ ട്ടി എം അവതരിപ്പിച്ചത്. യൂറോപ്യൻ മാർക്കറ്റിൽ തങ്ങളുടെ 125 വുമായി മത്സരിക്കുന്ന ഡ്യൂക്ക് 125 നെയാണ്.
ആർ 15 വി 3 എത്തിയത് പോലെ ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് വില കുറക്കുന്നതിനായി പല ഘടകങ്ങളും സെൻസർ ചെയ്ത് എത്തിയ കുഞ്ഞൻ ഡ്യൂക്കിന്. 2012 ൽ ഡ്യൂക്ക് 200 എത്തിയപ്പോൾ ഉണ്ടായ വിലക്കാണ്, 2018 ൽ 125 എത്തുന്നത്, വില 1.18 ലക്ഷം . പെർഫോമൻസ് കൊണ്ട് വി 3 യുടെ ഒപ്പം എത്തില്ലെങ്കിലും ഡ്യൂക്ക് എന്ന വികാരത്തിൻറെ പുറത്തും. മോശമല്ലാത്ത വില എന്ന രീതിയിൽ മികച്ച തുടക്കമാണ് ഡ്യൂക്ക് 125 ന് ലഭിച്ചത്.
അതോടെ നേക്കഡ് വേർഷൻറെ സ്വീകാര്യത കണ്ട് യമഹയും തങ്ങളുടെ നേക്കഡ് വേർഷനെ ഇന്ത്യയിൽ എത്തിച്ചു. എന്നാൽ ആർ 15 ൻറെ വില്പനയിൽ കോട്ടം തട്ടാത്ത രീതിയിലായിരുന്നു എം ട്ടി യുടെ വരവ്. നേക്കഡ് വേർഷൻ ആയിട്ട് കൂടി വെട്ടി കുറക്കലിൻറെ അയര് കളിയായിരുന്നു യമഹ അവനിൽ നടത്തിയത്.
- കെ ട്ടി എം ഓൺ റോഡ് വില.
- വില കുറച്ച് എം ട്ടി 15 വി 2
- 50% വില്പന ഇടിഞ്ഞ് കെ ട്ടി എം
- എഫ് സി, എം ട്ടി, ആർ 15 ഓൺ റോഡ് വില
ബോക്സ് സെക്ഷൻ സ്വിങ് ആം, 2019 ൽ എ ബി എസ് നിർബന്ധമാക്കിയപ്പോൾ ആർ 15 ന് ലഭിച്ചത് ഡ്യൂവൽ ചാനൽ ആണെങ്കിൽ സിംഗിൾ ചാനൽ ആണ് എം ട്ടി 15 ന് യമഹ നൽകിയത്. ഈ മാറ്റങ്ങൾക്കൊപ്പം കിറ്റില്ലാത എം ട്ടി യും ആർ 15 വി 3 യും തമ്മിലുള്ള വില വ്യത്യാസം വെറും 3,000 രൂപയായിരുന്നു. എം ട്ടി 15 ൻറെ വില 1.36 ലക്ഷം.
ആർ 15 ൻറെ വില്പന എം ട്ടി കൊണ്ടു പോകുമോ എന്നുള്ള ഭയമാണ് യമഹ എം ട്ടി 15 നോട് ഇങ്ങനെ ചെയ്യാനുള്ള കാരണം. എന്നാൽ ആ പേടിക്ക് കഴമ്പില്ല എന്ന് മനസ്സിലാക്കിയ കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്ന് പോകുന്നത്.
വിലയിലെ വ്യത്യാസം
മോശമല്ലാത്ത വില്പന നേടിക്കൊണ്ടിരിക്കുന്ന ഡ്യൂക്ക് 125 ന് എതിരാളി എത്തിയതോടെ. കെ ട്ടി എം ഉം വെറുതെ നിന്നില്ല. ആർ സി 125 നെയും രംഗത്തിറക്കി. ഡ്യൂക്കുമായി വലിയ മാറ്റങ്ങളില്ലാതെ എത്തിയ ആർ സി 125 വുമായുള്ള വില വ്യത്യാസം ഏകദേശം 17,000 രൂപക്ക് അടുത്തായിരുന്നു.
ഇടക്കിടെയുള്ള വിലകയറ്റം കെ ട്ടി എം മോഡലുകളുടെ ജനപ്രീതി ഇടിഞ്ഞു കൊണ്ടിരിക്കുമ്പോളാണ്. പുതിയ തലമുറ എത്തുന്നത്. അതോടെ ഡ്യൂക്ക് 125 ൻറെ കാര്യം ഏതാണ്ട് തീരുമാനമായി. പുതിയ സൂപ്പർ ഡ്യൂക്കിൻറെ ഡിസൈൻ ഒക്കെ എത്തിയെങ്കിലും.
വിലകൂടുതലും ഭാര കൂടുതലും ബി എസ് 6 എഞ്ചിനുകളുടെ പെർഫോമൻസ് കുറവ് എന്നിങ്ങനെ പ്രശ്നങ്ങൾ എത്തിയതോടെ. അങ്ങനെ സി ബി ആർ 150 ആറിന് ശേഷം എത്തിയ എതിരാളിയുടെ കാര്യവും ഹുദാഹുവാ.
അങ്ങനെ രാജാവായി വിലസുന്ന ആർ 15 ൻറെ കാറ്റ് തിരിഞ്ഞു വീശാൻ തുടങ്ങിയ കാലഘട്ടമായിരുന്നു പിന്നോട് അങ്ങോട്ട്.
Leave a comment