ആർ 15 ൻറെ ചരിത്രം എപ്പിസോഡ് 01
ഇന്ത്യയിൽ എത്തിയ ആർ 15 വി 1 പെർഫോമൻസിൽ ഞെട്ടിച്ചെങ്കിലും. രൂപത്തിൽ ആർ 1 നോട് സാമ്യം ഉണ്ടെങ്കിലും പിൻവശം പരിതാപകരമായിരുന്നു. പ്രത്യകിച്ച് എഫ് സി യുടെ പിൻവശം വച്ചു നോക്കിയാൽ ഒരു 100 സിസി ബൈക്കിനോടായിരുന്നു ഏറെ സാമ്യം. ഈ വസ്തുത പൂകഞ്ഞു തുടങ്ങിയപ്പോളാണ്.
ആർ 15 ചില ഭാഗങ്ങളിൽ കത്തി തുടങ്ങിയത്. ആർ 15 വേർഷൻ 1 കത്തുന്നതിനുള്ള പ്രധാന കാരണമായത് കഴുകുന്ന തുണിയാണ്. നമ്മൾ ഇന്ത്യക്കാർ വണ്ടികേഴുകി ആ തുണി പോകാതിരിക്കാൻ ഫയറിങ്ങിൻറെ ഉള്ളിൽ വക്കുന്ന ശീലമുണ്ട്. കാറ്റ് കടത്തിവിടാൻ യമഹ ഉദ്ദേശിച്ച സ്ഥലത്ത് നമ്മുടെ തുണി കിടന്നാണ് ഈ പ്രേശ്നം ഉണ്ടാകുന്നത്.
ഫയറിങ്ങിലെ തുണിയും ചൂടനായ ലിക്വിഡ് കൂൾഡ് എൻജിനും കൂട്ടിയുരസുമ്പോളാണ് തീ പിടിക്കുന്നത് എന്ന് മനസ്സിലായ യമഹ. എൻജിനും ഫയറിങിൻറെ എയർ ഇൻട്ടെകിനെയും വേർതിരിക്കാനായി ഒരു ഗ്രില്ലും ഘടിപ്പിച്ചു അതോടെ ആ പ്രേശ്നം തീർന്നു.
റോഡിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ട്രാക്കിലും പൊടിപാറിക്കാനായി യമഹയുടെ ശ്രമം. യമഹ റേസിങ്ങിന് കിഴിൽ ആർ 15 റൈസുകൾ, ഡ്രാഗ് റൈസുകൾ തുടങ്ങി വമ്പൻ മത്സരങ്ങൾ ആർ 15 ന് ചുറ്റി പറ്റി നടന്നു. ഒപ്പം ട്രാക്കിലെ ആഘോഷങ്ങൾ റോഡിലേക്കും പടർന്നു. പുതിയ എക്സ്ഹൌസ്റ്റ് കിറ്റ്, എൻജിൻ കിറ്റ്, ബോഡി കിറ്റ് തുടങ്ങിയ കാര്യങ്ങൾ ആഫ്റ്റർ മാർക്കറ്റ് വിപണിയിൽ സജീവമായി.
അങ്ങനെ ട്രാക്കിലും റോഡിലും തീ പാറിക്കുമ്പോളാണ് പഴയ പ്രേശ്നത്തിന് ആഫ്റ്റർ മാർക്കറ്റിൽ ഉത്തരം കിട്ടുന്നത്. വലിയ ടയറുകൾ, 130 കിലോ മീറ്റർ വേഗതയിൽ പായുന്ന ഇവന് 100 സെക്ഷൻ ടയറാണ് നൽകിയിരുന്നത്. വലിയ ടയർ തുടങ്ങിയ കാര്യങ്ങൾ കൂടുതൽ സജീവമായതോടെ യമഹക്ക് പുതിയ വേർഷൻ എത്തേണ്ട സമയമായി എന്ന് മനസ്സിലായി. ഒപ്പം ആർ 15 ന് ചുറ്റി പറ്റി ചില അഭ്യൂഹങ്ങളും പരന്നു തുടങ്ങി.
Leave a comment