ഇന്ത്യയിൽ 2 സ്ട്രോക്ക് മോഡലുകളുടെ പിടിവീണതോടെ യമഹക്ക് ഇന്ത്യയിൽ നിന്ന് പടിയിറങ്ങേണ്ട അവസ്ഥയായി. 4 സ്‌ട്രോക്കിൽ ഗ്ലാഡിയേറ്റർ പോലെ മോഡലുകൾ എത്തിയെങ്കിലും ഇന്ത്യയിൽ 150 സിസി യിൽ പടർന്ന് പന്തലിച്ച 150 സിസി മോഡലുകളുടെ ഒപ്പം പിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ യമഹ തങ്ങളുടെ ലോക്കൽ കളി മാറ്റി 2008 ൽ ഇന്റർനാഷണൽ ആവാൻ തീരുമാനിച്ചു.
ആർ 1 ൻറെ ചെറുപതിപ്പായി ആർ 15 ഉം എഫ് സി 1 ൻറെ ചെറുപതിപ്പുമായി എഫ് സി 16 ഉം ഇന്ത്യയിൽ എത്തി. എഫ് സി രൂപം കൊണ്ട് ഞെട്ടിച്ചപ്പോൾ ആർ 15 ഞെട്ടിച്ചത് പെർഫോമൻസ് കൊണ്ടാണ്. ഇന്ത്യയിൽ ഓയിൽ / എയർ കൂൾഡ് എൻജിനുകൾ ഉണ്ടായിരുന്ന കാലത്ത് നിന്ന്. സൂപ്പർ ബൈക്കുകളിൽ ഉപയോഗിക്കുന്നത് പോലെയുള്ള ലിക്വിഡ് കൂളിംഗ് എൻജിനാണ് അന്ന് കുഞ്ഞൻ ആർ 15 ൽ യമഹ അവതരിപ്പിച്ചത്.

അന്ന് അരങ്ങ് വാണിരുന്ന കരിസ്മക്ക് 223 സിസി എൻജിനും, പൾസർ 220 യുടെയും ഒപ്പം പിടിക്കാൻ കഴിയുമായിരുന്നു കുഞ്ഞൻ ആർ 15 ന്. ചെറിയ 150 സിസി യിൽ നിന്ന് 17 പി എസ് കരുത്തും ഉല്പാദിപ്പിക്കുന്നതിനൊപ്പം 120 കെജി എന്ന ചെറിയ ഭാരവുമാണ് കുഞ്ഞൻറെ തുറുപ്പ് ചീട്ട്.
എന്നാൽ അവിടം കൊണ്ടും തീരുന്നില്ല ആർ 15 ൻറെ ഹൈലൈറ്റുകൾ. പെർഫോമൻസ് ബൈക്കുകളുടെതു പ്രായോഗികത കൂടി ഒത്തിണങ്ങിയ രൂപവും. അധികം കൈപൊള്ളിക്കാത്ത 40 കിലോ മീറ്റർ ഇന്ധനക്ഷമത കൂടി എത്തിയപ്പോൾ വൻജനസ്വീകാര്യതയാണ് കിട്ടിയത്.
ഒപ്പം ഇന്നത്തെ പോലെ അന്നും വിലയുടെ കാര്യത്തിൽ ഒരു കോമ്പ്രോമൈസും യമഹ നൽകിയിരുന്നില്ല. എതിരാളികളെക്കാളും വിലയിൽ ഏകദേശം 30,000 രൂപയുടെ വർദ്ധനയുണ്ടായിരുന്നു ആർ 15 ന്. അന്നത്തെ വില 97,425 രൂപയാണ് എന്ന് അറിയുമ്പോളാണ് വിലയുടെ ഭീകരത മനസ്സിലാവുന്നത്.
ഇതിനൊപ്പം യമഹ ഒരു തന്ത്രം കൂടി പയറ്റിയിട്ടുണ്ട്. കാശുകൊണ്ട് ഒക്കാത്തവർക്കായി എഫ് സി 16 സ്വന്തമാകാം. അവനും ഒരു ഇന്റർനാഷണൽ പരിവേഷം നൽകിയാണല്ലോ യമഹ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ എല്ലാവരും കൈയടിച്ചപ്പോൾ കുറച്ചു ഭീകരമായ പ്രശ്നങ്ങളും ആർ 15 വി 1 ന് നേരിടേണ്ടി വന്നിട്ടുണ്ട്.
Leave a comment