2011 ൽ ആർ 15 വേർഷൻ 2 അവതരിപ്പിച്ചത് ഒരു തുടക്കമായിരുന്നു. ഇന്ത്യയിൽ എൻട്രി ലെവൽ പ്രീമിയം നിരയിൽ പ്രളയമായിരുന്നു വരും വർഷങ്ങളിൽ കാത്തിരുന്നത്. 2012 ൽ സി ബി ആർ 250 ആറിൻറെ കുഞ്ഞൻ വേർഷൻ സി ബി ആർ 150 ആർ നേരിട്ട് മത്സരിക്കാൻ എത്തിയപ്പോൾ. ഡ്യൂക്ക് 200 കെ ട്ടി എമ്മിൽ നിന്നും ബജാജിൽ നിന്ന് എൻ എസ് 200 ഉം എത്തി.
വലിയ മത്സരം ഉണ്ടായ സമയത്തും ആർ 15 പിടിച്ചു തന്നെ നിന്നു. ഓരോ വർഷവും പുതിയ നിറങ്ങൾ വന്നത് മാത്രമാണ് പ്രധാന മാറ്റങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ നേരിട്ട് മത്സരിക്കുന്ന സി ബി ആർ 150 ആറിനോട് പെർഫോമൻസ്, വില എന്നിവ കൊണ്ട് ലീഡ് എടുക്കുമ്പോൾ തന്നെ പിൻ യാത്രികന് പ്രേശ്നമുണ്ടാക്കിക്കൊണ്ടേ ഇരുന്നു.
ഇതിന് ഒരു ശാശ്വത പരിഹാരം എന്ന രീതിയിൽ ആർ 15 വേർഷൻ 1 നെ 2015 ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനമായി. എന്നാൽ ആർ 15 ൻറെ ആദ്യ തലമുറയിലെ നല്ല ഭാഗങ്ങൾ എടുത്ത് പുതിയൊരു നിരക്കാണ് യമഹ തിരി കൊളുത്തിയത്. ആർ 15 വി 1 ൽ നിന്നും സീറ്റ് എടുത്തപ്പോൾ പഴയ ചെറിയ ടയറിന് പകരം വി 2 വിലെ വലിയ ടയറുകളാണ് നൽകിയത്. അതോടെ മികച്ച പെർഫോർമസിനൊപ്പം കൂടുതൽ പ്രായോഗികത കൂടി പുത്തൻ മോഡലിന് കൈവന്നു.
2016 ഓടെ മൂന്നാം തലമുറ ആർ 15 ഇന്റർനാഷണൽ മാർക്കറ്റിൽ സ്പോട്ട് ചെയ്തു തുടങ്ങിയിരുന്നു. വേർഷൻ 2 വിനെക്കാളും കുറെയധികം മാറ്റങ്ങളുമായാണ് പുത്തൻ ആർ 15 വി 3 സ്പോട്ട് ചെയ്തതോടെ എല്ലാവരും ഹാപ്പി ആയി. എന്നാൽ ഇന്ത്യക്കാരെ കുറച്ചു കണ്ട നീക്കമായിരുന്നു യമഹ പിന്നീട് നടത്തിയത്.
Leave a comment