യമഹ പോലും വിചാരിക്കാത്ത വിജയമാണ് ഇന്ത്യയിൽ ആർ 15 വി 3 യിലൂടെ ലഭിച്ചത്. മികച്ച വില്പന ലഭിച്ചപ്പോളും ഒന്നാം സ്ഥാനം പതിവ് പോലെ എഫ് സി യുടെ കൈയിൽ ഭദ്രമായിരുന്നു. എന്നാൽ 2022 ഡിസംബർ മാസത്തെ വില്പനയിൽ എഫ് സി യെ പിന്തള്ളിയിരിക്കുയാണ് ആർ 15 സീരീസ്.
മികച്ച വില്പനയുടെ അകമ്പടിയോടെയല്ല ഒന്നാം സ്ഥാനത്തേക്ക് മാർച്ച് ചെയ്തിരിക്കുന്നത്. പകരം എഫ് സി യുടെ വലിയ ഇടിവാണ് ഒന്നാം സ്ഥാനത്തേക്കുള്ള യാത്രക്ക് കരുത്ത് നൽകിയിരിക്കുന്നത്. സാധാരണ മാസങ്ങളിൽ വിൽക്കുന്നത്തിൻറെ മൂന്നിൽ ഒന്ന് മാത്രമാണ് ഡിസംബർ 2022 ൽ എഫ് സി വിറ്റത്. ആർ 15 ൻറെ വില്പന ശരാശരിയിൽ നിൽക്കുകയും ചെയ്തു.
എന്നാൽ ബൈക്കുകളുടെ ഇടയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയെങ്കിലും. യമഹയുടെ ബെസ്റ്റ് സെല്ലിങ് മോഡലാകാൻ ആർ 15 ന് കഴിഞ്ഞില്ല. അതിന് കാരണം റേയുടെ മികച്ച വിൽപ്പനയാണ്. യമഹയുടെ മറ്റൊരു സ്കൂട്ടർ ആയ ഫാസിനോ എഫ് സിയുടെയും താഴെയെത്തി. അതിനും താഴെയാണ് കഴിഞ്ഞ മാസങ്ങളിൽ മികച്ച വില്പന നേടിയ എം ട്ടി യുടെ വില്പന. എഫ് സി 25 ൻറെ കൈയിൽ അവസാന സ്ഥാനം ഭദ്രം. ഇതിനൊപ്പം വില്പന തിരിച്ചു പിടിക്കാൻ എഫ് സി യുടെ ചുറ്റുമായി ചില പുതിയ പരിപാടികളും യമഹ നടത്തുന്നുണ്ട്
2022 ഡിസംബർ മാസത്തെ വില്പന
മോഡൽസ് | ഡിസം. 2022 |
റേ | 9713 |
ആർ 15 | 6827 |
എഫ് സി | 6103 |
ഫാസിനോ | 4266 |
എം ട്ടി 15 | 3247 |
എഫ് സി 25 | 1 |
ആകെ | 30157 |
Leave a comment