ഇന്ത്യയിൽ ഏറ്റവും വില്പന നടത്തുന്ന സ്പോർട്സ് ബൈക്കുകളിൽ ഒന്നാണ് യമഹ ആർ 15. വി3 യുടെ വരവോടെയാണ് വില്പനയിൽ ഇങ്ങനെ ഒരു കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്. രാജാവായി വാഴുന്ന ആർ 15 വി 4 എന്നും വിൽപനയിൽ മാത്രമല്ല ഫീച്ചേഴ്സിലും യമഹ നിരയിൽ ഒന്നാമനായി നിർത്താൻ യമഹ ശ്രമിക്കാറുണ്ട്.
2023 എഡിഷനിലും ഈ തന്ത്രത്തിൽ ഒരു മാറ്റവുമില്ല. എം ട്ടി 15 ഇന്ത്യയിൽ ഇപ്പോൾ മികച്ച വില്പന നേടുന്നുണ്ടെങ്കിലും. ആർ 15 ന് താഴെയാണ് ഇവൻറെ സ്ഥാനം എന്ന് ഉറപ്പിക്കുന്നതായിരുന്നു 2023 എഡിഷൻ അവതരിപ്പിച്ചപ്പോൾ വീതിച്ച ഫീച്ചേഴ്‌സ് നിര. യമഹയോട് പരാതി പറഞ്ഞ പല കാര്യങ്ങളും 2023 എഡിഷനിൽ എം ട്ടി ക്ക് നൽകിയെങ്കിലും. ആർ 15 നെ മുകളിൽ എത്തിക്കാൻ യമഹ ശ്രമിച്ചു.

ആർ 15 നെ ഒന്നാമത് എത്തിച്ചത് എന്തൊക്കെ എന്ന് നോക്കാം. ഇന്റർനാഷണൽ മാർക്കറ്റിൽ ആർ 125 നും എം ട്ടി 125 നും ട്ടി എഫ് ട്ടി ഡിസ്പ്ലേ ഒരു പോലെ നല്കിയപ്പോൾ. ഇന്ത്യയിൽ എത്തിയത് ആർ 15 ന് മാത്രമാണ്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ മീറ്റർ കൺസോൾ ഇനി കളർ ആയാണ് വിവരങ്ങൾ അറിയിക്കുക. ഡേ, നൈറ്റ് മോഡ് വഴി മീറ്റർ കൺസോളിൽ രാത്രിയും പകലും ഒരുപോലെ സുഖപ്രദമായി വിവരങ്ങൾ വായിച്ചെടുകാം. എന്നാൽ നാവിഗേഷൻ ഇല്ലാത്തത് ഒരു പോരായ്മയായി.
ട്ടി എഫ് ട്ടി ഡിസ്പ്ലേ പ്രീമിയം വാരിയൻറ് ആയ എമ്മിന് മാത്രമാണ് നൽകിയിരിക്കുന്നത്. പൊതുവെ വില കൂടുതലുള്ള എം വാരിയന്റിന് വില നിയന്ത്രിക്കാൻ എല്ലാവർക്കും കൂട്ടിയ 1000 രൂപ തന്നെയാണ് കൂട്ടിയിരിക്കുന്നത്. സ്റ്റാൻഡേർഡ് നിറങ്ങളായ റെഡ് – 1.83 ലക്ഷം, പുതുതായി എത്തിയ ഡാർക്ക് ബ്ലാക്ക് 1.84 ലക്ഷം, യമഹയുടെ നിറമായ ബ്ലൂ 1.88 ലക്ഷം എന്നിങ്ങനെ വില വരുമ്പോൾ എമ്മിന് വില വരുന്നത് 1.96 ലക്ഷം രൂപയാണ്.
Leave a comment