ഇന്ത്യയിലെ ഏറെ നാളായി കാത്തിരിക്കുന്ന യമഹയുടെ താരങ്ങളാണ് ഇനി വരുന്നത്. ഇരട്ടി മധുരം എന്ന് പറയുന്നത് പോലെ, ബി എസ് 4 ൽ പടിയിറങ്ങിയ ആർ 3 ക്കൊപ്പം. കൂട്ടിന് എം ട്ടി 03 യുമുണ്ട്. ഡിസംബർ 15 നാണ് ഇരുവരെയും ലോഞ്ച് ചെയ്യുന്നത്.
ഡിസംബർ അവസാനം, അല്ലെങ്കിൽ ജനുവരി ആദ്യം തന്നെ ഇരുവരുടെയും ഡെലിവറി ആരംഭിക്കും. ഇന്ത്യയിലെ തിരഞ്ഞെടുത്ത 100 ബ്ലൂ സ്‌ക്വയർ ഷോറൂമുകൾ വഴിയാകും ഇവർ വിപണിയിൽ എത്തുന്നത്. കേരളത്തിൽ ലഭ്യമാകുന്ന ഷോറൂമുകൾ ഏതൊക്കെ എന്ന് ഇപ്പോൾ വ്യക്തമല്ല.

ഇതൊക്കെ സന്തോഷത്തിൻറെ പട്ടികയിൽ വരുന്നതാണ്. എന്നാൽ കുറച്ചു സങ്കടകരമായ വാർത്തയും ഇപ്പോൾ പുകയുന്നുണ്ട്. എം ട്ടി 03, ആർ 3 മിക്യവാറും സി ബി യൂ യൂണിറ്റായി വിപണിയിൽ എത്താനാണ് സാധ്യത. അതുകൊണ്ട് തന്നെ വില കൂടുതൽ ആയിരിക്കും.
പക്ഷേ ഡിമാൻഡ് കൂടുന്നതിന് അനുസരിച്ച് സി കെ ഡി ആകുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ആദ്യമേ തന്നെ അപ്രിലിയയോട് മത്സരിക്കാൻ ഇരുവരും ഇല്ല. വീണ്ടും 300 ട്വിൻസിന് അടുത്ത് എത്തിയാൽ ഒരേ എൻജിൻ തന്നെയാണ് ഇരുവർക്കും ജീവൻ പകരുന്നത്.
321 സിസി, ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന്. കരുത്ത് 42 പി എസും, 29.5 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. അപ്രിലിയ ആർ എസ് 457 ( 4 ലക്ഷം പ്രതീക്ഷിക്കുന്നത് ), നിൻജ 400 ( 5.24 ലക്ഷം ) എന്നിവർക്ക് ഇടയിലാകും ഇവരുടെ വില വരുന്നത്.
Leave a comment