മൂന്ന് ചക്രമുള്ള മോഡലുകൾ നിർമ്മിക്കുന്നത്തിൽ വലിയ താല്പര്യമുള്ള ഇരുചക്ര ബ്രാൻഡ് ആണ് യമഹ. 125 മുതൽ 900 സിസി വരെയുള്ള മോഡലുകൾ. നഗരത്തിരക്കിലും വലിയ യാത്രക്കും ആയി യമഹയുടെ പക്കൽ ഇപ്പോഴുണ്ട്. ഇനി ട്രെൻഡിന് ഒത്തു സഞ്ചരിക്കാനാണ് യമഹയുടെ നീക്കം.
അതിനായി ഒരു ഓഫ് റോഡ് 2 x 2 ഹൈബ്രിഡ് മോട്ടോർസൈക്കിളാണ് അണിയറയിൽ ഒരുങ്ങുന്നത്. ട്ടി. എം. ഡബിൾ യൂ. എന്ന് പേരിട്ടിട്ടുള്ള ഇവന് സവിശേഷതകൾ ഏറെയാണ്. മൂന്ന് ചക്രമുള്ള ഹാർഡ് ഓഫ് റോഡ് ഡിസൈനുള്ള ഇവന്. സാധാരണ രീതിയിലുള്ള ഹൈബ്രിഡ് എൻജിനല്ല ജീവൻ നൽകുന്നത്.

ആദ്യം ഡിസൈനിലേക്ക് പോയാൽ, കണ്ടാൽ തന്നെ ഹാർഡ് കോർ ഓഫ് റോഡർ ആണെന്ന് മനസ്സിലാകും. ആദ്യം കാഴ്ചയിൽ എത്തുന്നത് വലിയ ബോക്സ് ആണ്. അതിന് താഴെയായി ഹെഡ്‍ലൈറ്റ്, ഏത് റോഡിലും പോകാവുന്ന തരത്തിലുള്ള മുന്നിലെ ഇരട്ട ചക്രങ്ങൾ. പിന്നിൽ തടിച്ച ഇന്ധന ടയറും സ്പോക്ക് വീലും.
ചെളി തെറിക്കാതിരിക്കാൻ മുന്നിലെ ഇരട്ട മഡ്ഗാർഡ് കുറച്ചു പരുക്കൻ രൂപം ആണെങ്കിൽ. ഇന്ധന ടാങ്ക് ഡിസൈൻ കുറച്ച് ഫ്യൂച്ചറസ്റ്റിക് ആണ്. എവിടെ ഒക്കെയോ ഹസ്കിയോട് ഛായ തോന്നിക്കുന്നുണ്ട്. സിംഗിൾ പീസ് സീറ്റ്, ഇരുവശത്തും ബോക്സുകൾ. കഴിഞ്ഞെത്തുന്നത് എഫ് സി എക്സിൽ കണ്ടതുപോലെയുള്ള ടൈൽ ലൈറ്റിലേക്കാണ്.
2 x 2 ഹൈബ്രിഡ് ടെക്

ഇനിയാണ് മെയിൻ കാര്യത്തിലേക്ക് കടക്കുന്നത്, പവർട്രെയിൻ. നേരത്തെ സൂചിപ്പിച്ചത് പോലെ ഹൈബ്രിഡ് ആണ് കക്ഷി. എന്നാൽ നമ്മുടെ നാട്ടിൽ കാണുന്നത് പോലെ ടെക്നോളജി അല്ല ഇവന് സപ്പോർട്ട് ചെയ്യുന്നത്. പകരം മുൻ വീലുകൾ ചലിപ്പിക്കുന്നത് ഇലക്ട്രിക്ക് മോട്ടോർ വഴിയാണ്.
കാഴ്ചയിൽ പെട്രോൾ എൻജിൻ എയർ കൂൾഡ് ആകാനാണ് സാധ്യത. എന്നാൽ ഇവൻറെ പെട്രോൾ, ഇലക്ട്രിക്ക് മോട്ടോറുകളെ കുറിച്ച് വിവരം ഒന്നും ലഭ്യമല്ല. കൺസെപ്റ്റ് രൂപത്തിലുള്ള ഇവനെ ഒക്ടോബർ 26 ന് ആരംഭിക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിലാണ് അവതരിപ്പിക്കുന്നത്.
Leave a comment