ജാപ്പനീസ് ബ്രാൻഡുകൾ ഓരോ മാർക്കറ്റിനനുസരിച്ച് മോഡലുകൾ അവതരിപ്പിക്കുന്നവരാണ്. ഇവർക്ക് 100 മുതൽ 1000 സിസി വരെ മോഡലുകൾ ലോകമെബാടും ഉണ്ട്. അതിൽ ഇപ്പോൾ യൂണിവേഴ്സൽ സ്റ്റാറുകളുടെ പേരുകൾ ഒന്ന് ഡീകോഡ് ചെയ്യാം. ബി എം ഡബിൾ യൂ പോലെ മൂന്നല്ല പ്രധാനമായും രണ്ടു സെക്ഷനുകളായാണ് പേരുകൾ വരുന്നത്.
അതിൽ യമഹ നിരയിലെ ഏറ്റവും ജനപ്രിയ താരമാണ് ആർ സീരീസ്. ആർ എന്നാൽ സൂപ്പർ സ്പോർട്ട് എന്നാണ് സൂചിപ്പിക്കുന്നത്. 125 മുതൽ 1000 സിസി വരെയുള്ള സൂപ്പർ താരങ്ങൾ ഈ നിരയിൽ ഉണ്ടെങ്കിലും, ചില സ്പെഷ്യൽ പേരുകളുണ്ട്. ഭീകരനാക്കുന്ന ആർ ആദ്യം തന്നെയുള്ളത് കാരണം ആർ സീരിസിലെ കൊടും ഭീകരന് എം ആണ് നൽകിയിരിക്കുന്നത്. ട്രാക്കിലെ സസ്പെൻഷൻ, ബോഡിക്കിറ്റ്, ഇലക്ട്രോണിക്സ് എന്നിവയാണ് ഇവന് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ആർ 15 എം പോലെ റോഡിൽ ഇറക്കാൻ സാധിക്കുന്ന ഈ സൂപ്പർ താരത്തിന് ട്രാക്ക് വേർഷനും ഇപ്പോൾ ലഭ്യമാണ്. അവരുടെ പേരാണ് ജി വൈ ട്ടി ആർ ( ജെനുവിൻ യമഹ ടെക്നോളജി റേസിംഗ് ). നമ്മുടെ ആർ 6 ലും ആർ 1 ലും ഈ എഡിഷൻ ലഭ്യമാണ്. ഇതോടെ ആർ ഡീകോഡ് ചെയ്ത് കഴിഞ്ഞ് ഇനി എത്തുന്നത്.
നേക്കഡ് നിരയിലേക്കാണ് ഇവിടെ രണ്ടു വിഭാഗക്കാരുണ്ട്. എം ട്ടി ( മാസ്റ്റർ ഓഫ് ടോർക്) എന്ന ഹൈപ്പർ നേക്കഡും. എം ട്ടി യുടെ സ്പോർട്സ് ഹെറിറ്റേജ് വേർഷനായ എക്സ് എസ് ആറുമാണ്. അവിടെയും സ്പെഷ്യൽ ഐറ്റങ്ങളുണ്ട്. എസ് പി എന്ന് വാലറ്റത് കൊടുക്കുന്ന ഇവർക്ക് ഹൈ സ്പെക് സസ്പെൻഷനൊപ്പം ക്രൂയിസ് കണ്ട്രോൾ എന്നിവയാണ് ഇവൻറെ പ്രത്യകതക്കൾ.
എക്സ് എസ് ആറിലും ഉണ്ട് ലെഗസി എഡിഷൻ എന്ന പേരിൽ ഒരു വിഭാഗക്കാർ. മോഡേൺ റിട്രോ മോഡലിന് കൂടുതൽ പഴമ നൽ ക്കുകയാണ് ഈ എഡിഷനിലൂടെ. ഗോൾഡൻ വീൽസ്, 1955 ക്കളിലെ ഗ്രാഫിക്സ് എന്നിവയാണ് ഈ നിരക്കാരുടെ പ്രത്യകതകൾ.

ഇത് കഴിഞ്ഞെത്തുന്നത് സ്പോർട്സ് ടൂറിംഗ് നിരയിലേക്കാണ് ട്രെസർ, മൂന്നു ചക്രമുള്ള ബൈക്കായ നിക്കെൻ എന്നിവരാണ് ഇവിടെ ഉള്ളത്. ഗ്രാൻഡ് ടൂറിസ്‌മോ എന്നതിൻറെ ചുരുക്കമായ ജി ട്ടി, ജി ട്ടി + എന്ന വാല് മിക്യാ മോഡലുകളിലും കാണാം. ഇതിനൊപ്പം പക്കാ ഓഫ് റോഡ് മോഡലുകളായ ടെനെർ 700 ഉം ഉണ്ട്. ഇവരൊക്കെയാണ് യമഹയുടെ പേരുകൾ ഡീകോഡ് ചെയ്യുമ്പോൾ കിട്ടുന്ന മോഡലുകൾ.
Leave a comment