ഇന്ത്യയിൽ യമഹയുടെ ഏറ്റവും പ്രിയപ്പെട്ട മോഡലാണ് ആർ 15 സീരീസ്. ആർ 15 നോട് പ്രത്യാക ഇഷ്ട്ടമുള്ള യമഹ അതിന് വേണ്ടി കുറെ നാൾ ചവിട്ടി അരച്ചതാണ് എം ട്ടി 15 നെ. ഡ്യൂവൽ ചാനൽ എ ബി എസ്, ഉയർന്ന വില, യൂ എസ് ഡി ഫോർക്ക് എന്നിവ നൽകാതെ എം ട്ടി 15 നെ കുറെ നാൾ യമഹ ഡീഗ്രേഡ് ചെയ്തിട്ടുണ്ട്. എന്നാൽ വേർഷൻ 2 എത്തിയതോടെ കളി മാറി. വലിയ കാത്തിരിപ്പിന് ഒടുവിലായി യൂ എസ് ഡി വന്നതോടെ വില്പനയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ എം ട്ടി യുടെ യുടെ കഴിവ് മനസ്സിലാക്കിയ യമഹ കൂടുതൽ പരിഷ്‌കാരങ്ങൾ നൽകുകയാണ്. ബി എസ് 6.2 പടിക്ക് മുന്നിൽ നിൽകുമ്പോൾ മലിനീകരണം കുറക്കുന്നതിനൊപ്പം സുരക്ഷ കൂട്ടുകയാണ്. എം ട്ടി 15 ൻറെ വലിയ പോരായ്മകളിൽ ഒന്നായ സിംഗിൾ ചാനൽ എ ബി എസ്. ഇനി മുതൽ ഡ്യൂവൽ ചാനൽ എ ബി എസിലേക്ക് അപ്ഡേറ്റ് ചെയ്യും. ഒപ്പം കാലങ്ങളായി തുടർന്ന് പോകുന്ന ഹാലൊജൻ ഇൻഡികേറ്ററിന് പകരം എൽ ഇ ഡി ഇന്ഡിക്കേറ്ററുകളാണ് വളയുന്നതിനും തിരിയുന്നതിനും ഇനി മുതൽ സിഗ്നൽ തരുക. ഒപ്പം എല്ലാ അപ്ഡേഷനുകളിലും പോലെ പുതിയ നിറങ്ങളും ഉണ്ടാകും. എൻജിൻ, മീറ്റർ കൺസോൾ, ടയർ, ബ്രേക്ക് എന്നിവയിൽ മറ്റ് മാറ്റങ്ങളില്ല.
ഫെബ്രുവരി 13 ന് വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇവന്. ഏകദേശം ആർ 15 വി4 ന് പുതിയ എഡിഷനിൽ ഉണ്ടാകുന്ന വിലകയ്യറ്റം തന്നെ പ്രതിക്ഷിക്കാം. ഇപ്പോൾ എം ട്ടി 15 ൻറെ വില വരുന്നത് 1.66 മുതൽ 1.68 ലക്ഷം വരെയാണ്. എന്നാൽ വില്പനയിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കിയ എം ട്ടി യെ ചവിട്ടുന്നത് യമഹ പൂർണ്ണമായി നിർത്തിയിട്ടില്ല. അതിനുള്ള തെളിവ് ഇതാ.
Leave a comment