യമഹയുടെ ബി എസ് 6.2 അപ്ഡേഷനിൽ വലിയ മാറ്റങ്ങളാണ് എം ട്ടി 15 ന് കൊണ്ടുവന്നത്. എല്ലാ പുതിയ കാര്യങ്ങളും ഇന്ത്യക്കാർ ചോദിച്ചത് തന്നെ. എന്നാൽ വിലയിലും വലിയ വർദ്ധന കൊണ്ടു വന്നതുമില്ല. ഇതൊടെ വില്പനയിൽ വലിയ മുന്നേറ്റം നടത്തിയ എം ട്ടി യുടെ വില്പന കൂടുതൽ ശക്തിയാകാനാണ് യമഹയുടെ നീക്കം എന്ന് തോന്നുന്നു.
അതിനായി വില കുറച്ച് എം ട്ടി 15 നെ അവതരിപ്പിക്കുകയാണ് യമഹ. അതിനായി ചെയ്തിരിക്കുന്നത് ചില വെട്ടികുറക്കലുകളാണ്. അതിൽ ആദ്യത്തേത് പതിവ് പോലെ പുതിയ നിറങ്ങളാണ്. പുതിയ രണ്ടു നിറങ്ങളിൽ ഈ അഫൊർഡബിൾ മോഡലുകളെ തിരഞ്ഞെടുക്കാം. ഡാർക്ക് മേറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിങ്ങനെയാണ് രണ്ടു നിറങ്ങൾ. അതിൽ രണ്ടുപേർക്കും കറുത്ത അലോയ് വീൽ തന്നെയാണ് നൽകിയിരിക്കുന്നത്.
ഈ അഫൊർഡബിൾ മോഡലുകളുടെ മറ്റ് മാറ്റം. ബ്ലൂ ട്ടൂത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ഇൻഡിക്കേറ്റർസ് എന്നിവ ഇല്ല എന്നതാണ്. എന്നാൽ സുരക്ഷക്ക് അതീവ ശ്രെദ്ധ പുലർത്തുന്ന യമഹ. ട്രാക്ഷൻ കണ്ട്രോൾ, ഡ്യൂവൽ ചാനൽ എ ബി എസ് തുടങ്ങിയ കാര്യങ്ങൾ ഈ വില കുറവുള്ള മോഡലുകളിലും നിലനിർത്തി.
ഇനി വിലയിലേക്ക് കടന്നാൽ ഇപ്പോൾ ആറു നിറങ്ങളിലാണ് പുതിയ എം ട്ടി 15 ലഭ്യമാക്കുക. അലോയ് വീൽ കറുപ്പല്ലാത്ത നിറങ്ങൾക്ക് 1.71 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വിലയെങ്കിൽ. അഫൊർഡബിൾ താരങ്ങൾക്ക് 4,000 രൂപ കുറഞ്ഞ് 1.67 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.
Leave a comment